സഞ്ജുവിന് വീണ്ടും നിരാശ, കോലിയും പടിക്കലും മിന്നി; ജയത്തോടെ ബാംഗ്ലൂര്‍ ഒന്നാമത്
നാലു കളിലകളില്‍ മൂന്നാം ജയം നേടിയ ബാംഗ്ലൂര്‍ ആറ് പോയന്‍റുമായാണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 53 പന്തില്‍ 72 റണ്‍സുമായി പുറത്താകാടെ നിന്ന വിരാട് കോലിയും 45 പന്തില്‍ 63 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും ചേര്‍ന്നാണ് ബാംഗ്ലൂരിന്‍റെ ജയം ആധികാരികമാക്കിയത്.
ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോയന്‍റ് പട്ടികയില്‍ ഒന്നാമത്. മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നാണ് ബാംഗ്ലൂരിന് അനായാസ ജയം സമ്മാനിച്ചത്. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 154/5, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 19.1 ഓവറില്‍ 158/2.
നാലു കളിലകളില്‍ മൂന്നാം ജയം നേടിയ ബാംഗ്ലൂര്‍ ആറ് പോയന്‍റുമായാണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 53 പന്തില്‍ 72 റണ്‍സുമായി പുറത്താകാടെ നിന്ന വിരാട് കോലിയും 45 പന്തില്‍ 63 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും ചേര്‍ന്നാണ് ബാംഗ്ലൂരിന്‍റെ ജയം ആധികാരികമാക്കിയത്.
തുടക്കത്തിലെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ(8) നഷ്ടമായെങ്കിലും കോലിയെ കാഴ്ചക്കാരനാക്കി ദേവദ്ത്ത് തകര്‍ത്തടിച്ചതോടെ ബാംഗ്ലൂര്‍ സ്കോര്‍ കുതിച്ചു. 34 പന്തില്‍ ഐപിഎല്ലിലെ മൂന്നാം അര്‍ധസെഞ്ചുറി തികച്ച പടിക്കല്‍ പുറത്തായശേഷമായിരുന്നു കോലി ഇന്നിംഗ്സിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുത്തത്.
45 പന്തില്‍ ആറ് ഫോറും ഒരു സിക്സും പറത്തിയാണ് 63 റണ്‍സെടുത്ത പടിക്കലിനെ ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡാക്കുകയായിരുന്നു. ഫോമിലേക്ക് എത്തുന്നതിന്‍റെ സൂചനകള്‍ നല്‍കിയ കോലി കനത്ത ചൂടിലും തളരാതെ ബാറ്റ് ചെയ്താണ് 53 പന്തില്‍ 72 റണ്‍സടിച്ചത്. ഏഴ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതാണ് കോലിയുടെ ഇന്നിംഗ്സ്. 10 പന്തില്‍ 12 റണ്‍സുമായി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. .
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 47 റണ്‍സ് നേടിയ മഹിപാല്‍ ലോംറോറുടെ ബാറ്റിംഗ് മികവിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയത്. യൂസ്‌വേന്ദ്ര ചാഹലിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് രാജസ്ഥാനെ തകര്‍ത്തത്. മലയാളി താരം സഞ്ജു സാംസണ്‍ (4) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി.