ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്; ഇരുടീമിലും മാറ്റങ്ങള്‍

ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ഇസുരു ഉഡാനയ്ക്ക് പകരം മൊയീല്‍ അലി ടീമിലെത്ത. ചെന്നൈയിലും മാറ്റങ്ങളുണ്ട്. മിച്ചല്‍ സാന്റ്‌നര്‍, മോനു കുമാര്‍ എന്നിവര്‍ ടീമിലെത്തി.
 

IPL 2020 RCB won the toss vs csk in dubai

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ഇസുരു ഉഡാനയ്ക്ക് പകരം മൊയീല്‍ അലി ടീമിലെത്ത. ചെന്നൈയിലും മാറ്റങ്ങളുണ്ട്. മിച്ചല്‍ സാന്റ്‌നര്‍, മോനു കുമാര്‍ എന്നിവര്‍ ടീമിലെത്തി. ജോഷ് ഹേസല്‍വുഡ്, ഷാര്‍ദുല്‍ താക്കൂര്‍ പുറത്തായി.  സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂര്‍ 37 റണ്‍സിന് ചെന്നൈയെ തോല്‍പിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ കോലിക്കും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കും. ചെന്നൈ പ്ലേഓഫ് കാണില്ലെന്ന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു.

ഐപിഎല്‍ ചരിത്രത്തിലെ ആദ്യ പത്ത് വിക്കറ്റ് തോല്‍വിയുടെ നാണക്കേടുമായാണ് ചെന്നൈ ബാംഗ്ലൂരിനെതിരെ ഇറങ്ങുന്നത്. വയസ്സന്‍ പടയെന്ന വിമര്‍ശം ഏറ്റുവാങ്ങി യുഎയിലെത്തിയെ ചെന്നൈയുടെ ബാറ്റ്സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ നിറം മങ്ങിയതാണ് മുന്‍ചാംപ്യന്‍മാര്‍ക്ക് തിരിച്ചടിയായത്. പത്തില്‍ ഏഴിലും ജയിച്ച ബാംഗ്ലൂര്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. 

കോലി, ഡിവിലിയേഴ്സ് എന്നിവരെ അമിതമായി ആശ്രയിക്കുന്നതില്‍ നിന്ന് രക്ഷപ്പെട്ട ബാംഗ്ലൂരിന്റെ ബൗളര്‍മാരും ഫോമില്‍. ദേവ്ദത്ത് പടിക്കലിന്റെ സ്ഥിരതയാര്‍ന്ന ബാറ്റിംഗും യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ സ്പിന്‍ ബൗളിംഗും ബാംഗ്ലൂരിന്റെ തലവരമാറ്റി. ക്രിസ് മോറിസിന്റെ വരവോടെ ഡെത്ത് ഓവറുകളിലെ പ്രതിസന്ധിക്കും പരിഹാരമായി. 

Latest Videos
Follow Us:
Download App:
  • android
  • ios