ഒന്നും പിടികിട്ടുന്നില്ല; ഗെയ്‌ലിന്‍റെ കാര്യത്തില്‍ പഞ്ചാബിന്‍റെ തീരുമാനം അമ്പരപ്പിച്ചെന്ന് സച്ചിന്‍
ഗെയ്‌ലിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് രണ്ടാം ജയം നേടിയപ്പോള്‍ സീസണിൽ ആദ്യമായി ക്രീസിലെത്തിയ ക്രിസ് ഗെയ്‌ലായിരുന്നു ഹീറോ. മൂന്നാമനായി ക്രീസിലെത്തിയ ഗെയിൽ 45 പന്തിൽ ഒരു ഫോറും അഞ്ച് സിക്സും ഉൾപ്പടെ 53 റൺസെടുത്തു. ഇത്രയും ദിവസം പുറത്തിരുന്നതിന്‍റെ എല്ലാ ആലസ്യവും കഴുകിക്കളഞ്ഞ ഇന്നിംഗ്‌സ്. ഗെയ്‌ലിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് ഒരു ചോദ്യത്തോടെയാണ് സച്ചിന്‍റെ ട്വീറ്റ്. ഗെയ്‌ല്‍ തിരിച്ചെത്തിയതും മികച്ച ഇന്നിംഗ്‌സ് കാഴ്‌ചവെച്ചതും സന്തോഷം നല്‍കുന്നു. ഇത്രയും മത്സരങ്ങളില്‍ ഗെയ്‌ലിനെ പുറത്തിരുത്തിയതുകൊണ്ട് കിംഗ്‌സ് ഇലവന്‍ എന്താണ് ഉദേശിച്ചത് എന്ന് വ്യക്തമാകുന്നില്ല എന്നും സച്ചിന്‍ ട്വീറ്റ് ചെയ്‌തു.
ചരിത്രമെഴുതി ചാഹല്‍; ടി20യില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ടു
ഗെയ്‌ല്‍ തിളങ്ങിയപ്പോള്‍ മത്സരം എട്ട് വിക്കറ്റിന് കിംഗ്‌സ് ഇലവന്‍ വിജയിച്ചു. കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഓപ്പണര്‍മാരായി മികവ് തുടരുന്നതിനാല്‍ വണ്‍ഡൗണായാണ് ഗെയ്‌ല്‍ ബാറ്റിംഗിന് ഇറങ്ങിയത്. 299 ട്വന്റി 20 ഇന്നിംഗ്സുകളിൽ ഏഴാം തവണയാണ് ഗെയ്‌ൽ ഓപ്പണറല്ലാതെ ബാറ്റ് ചെയ്യാൻ എത്തിയത്. ഓപ്പണർമാർ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നതിനാൽ ടീം ആവശ്യപ്പെട്ടയിടത്ത് ബാറ്റ് ചെയ്യാൻ എത്തി എന്നായിരുന്നു മത്സരശേഷം ഗെയ്‌ലിന്റെ പ്രതികരണം.
ധോണിയും രോഹിത്തുമുള്ള അപൂര്‍വ പട്ടികയില്‍ ഇടംപിടിച്ച് പുരാന്‍
മത്സരത്തില്‍ ബാംഗ്ലൂരിന്റെ 171 റൺസ് അവസാന പന്തില്‍ പുരാന്‍റെ സിക്‌സറിലാണ് പഞ്ചാബ് മറികടന്നത്. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ മായങ്ക് അഗര്‍വാള്‍ 25 പന്തില്‍ 45 റണ്‍സെടുത്തു. ഓപ്പണറായിറങ്ങി 49 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് കളിയിലെ താരം.
ബൗണ്ടറികളിലൂടെ മാത്രം 10000 റണ്‍സ്! മറ്റാര്‍ക്കും സ്വപ്‌നം കാണാനാവാത്ത റെക്കോര്‍ഡുമായി ഗെയ്‌ല്‍
Powered by