തകര്‍ത്തടിച്ച് സ്റ്റോക്സ്; മുംബൈക്കെതിരെ രാജസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം
മുംബൈയുടെ വലിയ വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന് തുടക്കത്തില്‍ അടിതെറ്റി. 11 പന്തില്‍ 13 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ രണ്ടാം ഓവറില്‍ പാറ്റിന്‍സണ്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ കൈകളിലെത്തിച്ചു.
അബുദാബി: ഐപിഎല്ലില്‍ മുംബൈ ഉയര്‍ത്തിയ 195 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റ് നഷ്ടം. റോബിന്‍ ഉത്തപ്പയുടെയും(13), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെ വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. മുംബൈക്കെതിരെ ഒടുവില്‍ വിവരം രാജസ്ഥാന്‍ ഒമ്പതോറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. 26 പന്തില്‍ 45 റണ്‍സോടെ സ്റ്റോക്സും 12 പന്തില്‍ 15 റണ്ണുമായി സഞ്ജു സാംസണും ക്രീസില്‍.
തുടക്കം പാളി രാജസ്ഥാന്‍, തകര്‍ത്തടിച്ച് സ്റ്റോക്സ്
മുംബൈയുടെ വലിയ വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന് തുടക്കത്തില്‍ അടിതെറ്റി. 11 പന്തില്‍ 13 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ രണ്ടാം ഓവറില്‍ പാറ്റിന്‍സണ്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ കൈകളിലെത്തിച്ചു.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സ്റ്റോക്സും ചേര്‍ന്ന് സ്കോര്‍ 44ല്‍ എത്തിച്ചെങ്കിലും സ്മിത്തിനെ ബൗള്‍ഡാക്കി പാറ്റിന്‍സണ്‍ വീണ്ടും മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റുകള്‍ വീഴുമ്പോഴും തകര്‍ത്തടിച്ച സ്റ്റോക്സ് ആണ് രാജസ്ഥാന്‍റെ സ്കോറിംഗ് വേഗം കൂട്ടിയത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 21 പന്തില്‍ ഏഴ് സിക്സും രണ്ട് ബൗണ്ടറിയും പറത്തി 60 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് വെടിക്കെട്ടാമ് മുംബൈയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന മൂന്നോവറില്‍ മുംബൈ 57 റണ്‍സാണ് അടിച്ചു കൂട്ടിയത്. രാജസ്ഥാനായി ആര്‍ച്ചറും ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റ് വീതമെടുത്തു.