തീതുപ്പി ബുമ്ര മാജിക്, വാഴ്‌ത്തിപ്പാടി സച്ചിന്‍; ഇതിനേക്കാള്‍ വലിയ പ്രശംസയില്ല!

ഗംഭീര പ്രകടനത്തിന് പിന്നാലെ ബുമ്രയെ പ്രശംസിച്ച് രംഗത്തെത്തി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ipl 2020 mi vs rr sachin tendulkar praises jasprit bumrah

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ ജയം നേടിയത് പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ വിസ്‌മയ പ്രകടനത്തിലായിരുന്നു. പ്രതാപകാലത്തേക്ക് തിരിച്ചെത്തിയ ബുമ്ര നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. ഗംഭീര പ്രകടനത്തിന് പിന്നാലെ ബുമ്രയെ പ്രശംസിച്ച് രംഗത്തെത്തി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

'ബാറ്റിംഗിലും ബൗളിംഗിലും മുംബൈ ഇന്ത്യന്‍സ് മികച്ച പ്രകടനം കാഴ്‌ചവെച്ചു. തുടക്കത്തിലെ വിക്കറ്റുകളെടുത്ത് നന്നായി തുടങ്ങിയ മുംബൈ കൃത്യമായ ഇടവേളകളില്‍ ബാറ്റ്സ്‌മാന്‍മാരെ മടക്കി. ജസ്‌പ്രീത് ബുമ്ര അസാധാരണ പ്രകടനം പുറത്തെടുത്തു. ബുമ്രയുടെ പ്രകടനം നന്നായി ആസ്വദിച്ചു' എന്നും സച്ചിന്‍ ട്വീറ്റ് ചെയ്‌തു. 

 

ഒറ്റ സിക്‌സര്‍, ചരിത്ര നേട്ടത്തിനരികെ ധോണി; നാഴികക്കല്ലുകള്‍ കാത്ത് മറ്റ് രണ്ട് താരങ്ങളും

അബുദാബിയില്‍ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറുടെ ഒറ്റയാള്‍ മികവിനിടയിലും 57 റണ്‍സിന്‍റെ കനത്ത തോല്‍വി സമ്മതിക്കുകയായിരുന്നു. 47 പന്തില്‍ 79 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. രോഹിത് 35 ഉം പാണ്ഡ്യ 30 ഉം റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാനായി 44 പന്തില്‍ 70 റണ്‍സ് നേടിയ ബട്‌ലര്‍ മാത്രമാണ് തിളങ്ങിയത്. സ്‌മിത്ത് ആറിനും സഞ്ജുവും ജയ്‌സ്വാളും പൂജ്യത്തിനും പുറത്തായി. 

ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പിന്‍ഗാമി ആരെന്ന് വ്യക്തമാക്കി മുന്‍ താരങ്ങള്‍; സഞ്ജുവിന് നിരാശ

രാജസ്ഥാന്‍ ഇന്നിംഗ്‌സ് 18.1 ഓവറില്‍ 136 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ ബുമ്രക്ക് പുറമെ ട്രെന്‍ഡ് ബോള്‍ട്ടും ജയിംസ് പാറ്റിന്‍സണും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. ഐപിഎല്ലില്‍ ഈ സീസണിലെ മികച്ച ബൗളിംഗ് പ്രകടനം കൂടിയാണ് ബുമ്രയുടേത്. മുംബൈയെ മികച്ച സ്‌കോറിലെത്തിച്ച സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. 

മുംബൈ ഇന്ത്യന്‍സിനെതിരായ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്മിത്തിന് കനത്ത തിരിച്ചടി

ipl 2020 mi vs rr sachin tendulkar praises jasprit bumrah


 

Latest Videos
Follow Us:
Download App:
  • android
  • ios