'നമ്മുടെ കേരളം കാണാൻ, പ്രീമിയം വിന്‍റേജ് മോഡൽ കാറുകളിൽ ലണ്ടനിൽ നിന്ന് 51 പേർ'! വീഡിയോ പങ്കുവച്ച് മന്ത്രി
എൺപതുകളിലെ പോർഷെ, വോൾവോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയർ സിറ്റിസൺ ആയിട്ടുള്ള ലണ്ടൻ നിവാസികൾ കൊച്ചിയിൽ എത്തിയത്
കൊച്ചി: കേരളം കാണാനായി പ്രീമിയം വിന്‍റേജ് മോഡൽ വാഹനങ്ങളിൽ ലണ്ടനിൽ നിന്ന് 51 പേർ എത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് വീഡിയോയുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. 1980 കളിലെ പോർഷെ, വോൾവോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയർ സിറ്റിസൺ ആയിട്ടുള്ള ലണ്ടൻ നിവാസികൾ കൊച്ചിയിൽ എത്തിയതെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് തേക്കടിയിലേക്കും മൂന്നാറിലേക്കും മനോഹരമായ റോഡുകളിലൂടെയായിരുന്നു ഈ സംഘത്തിന്‍റെ യാത്രയെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് റിയാസ് വിവരിച്ചിട്ടുണ്ട്.
മുഹമ്മദ് റിയാസിന്‍റെ കുറിപ്പ്
നമ്മുടെ കേരളം കാണാൻ
പ്രീമിയം വിന്‍റേജ് മോഡൽ വാഹനങ്ങളിൽ ലണ്ടനിൽ നിന്നും 51 പേർ
1980 കളിലെ പോർഷെ, വോൾവോ തുടങ്ങിയ 21 വാഹനങ്ങളിലാണ് സീനിയർ സിറ്റിസൺ ആയിട്ടുള്ള ലണ്ടൻ നിവാസികൾ കൊച്ചിയിൽ എത്തിയത്. അവിടെ നിന്നും തേക്കടിയിലേക്കും മൂന്നാറിലേക്കും നമ്മുടെ മനോഹരമായ റോഡുകളിലൂടെ യാത്ര..
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ സംസ്ഥാന ടൂറിസം വകുപ്പിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതാണ്. 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആന്റ് റിക്രിയേഷണല്‍ ഹബ്ബ് എന്ന പദ്ധതിക്കും, 95.34 കോടി രൂപയുടെ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ എന്ന പദ്ധതിക്കുമാണ് അനുമതി ലഭിച്ചത്. Development of Iconic tourist Centres to Global scale എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 155.05 കോടി രൂപയുടെ ടൂറിസം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയത്. കൊല്ലം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ടിന് സംസ്ഥാന ടൂറിസം വകുപ്പ് രൂപം നല്‍കിയിരുന്നു. അതിന്റെ വിപുലീകരണമാണ് ബയോഡൈവേഴ്സിറ്റി ആന്റ് റിക്രിയേഷണല്‍ ഹബ്ബ് എന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ സര്‍ഗാലയ ആര്‍ട് ആന്‍റ് ക്രാഫ്റ്റ് വില്ലേജ് മുതല്‍ ബേപ്പൂര്‍ വരെ നീളുന്ന ടൂറിസം ശൃംഖലയാണ് സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍ എന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. സര്‍ഗാലയ ആര്‍ട് ആന്‍റ് ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണവും ഈ പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്തെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ദില്ലിയിലെത്തി പദ്ധതിയുടെ വിശദമായ രൂപരേഖ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് രണ്ടു പദ്ധതികള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിച്ചത്.