ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂരും പഞ്ചാബും നേര്‍ക്കുനേര്‍; ആര്‍സിബി നിരയില്‍ സൂപ്പര്‍താരം കളിച്ചേക്കില്ല
പഞ്ചാബ്-ബാംഗ്ലൂര്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. 12 കളി വീതം ഇരുടീമുകളും ജയിച്ചിട്ടുണ്ട്.
ദുബായ്: ഐപിഎല്ലിൽ ഇന്ന് രാജകീയ പോരാട്ടം. കിംഗ്സ് ഇലവൻ പഞ്ചാബ് വൈകിട്ട് ഏഴരയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ഇന്നത്തെ മത്സരത്തിലും കളിച്ചേക്കില്ല. മോറിസിന്‍റെ പരിക്ക് ഭേദമായിട്ടില്ലെന്ന് ആര്‍സിബി ഡയറക്ടര്‍ മൈക്ക് ഹെസ്സന്‍ അറിയിച്ചു. ആദ്യ മത്സരത്തിലും മോറിസ് കളിച്ചിരുന്നില്ല.
എ ബി ഡിവിലിയേഴ്സ്, ജോഷ് ഫിലിപ്പ്, ആരോൺ ഫിഞ്ച്, ഡെയിൽ സ്റ്റെയിന്‍ എന്നിവരാണ് ആദ്യ മത്സരത്തിൽ ആര്‍സിബിക്കായി കളിച്ച വിദേശതാരങ്ങള്‍.
പഞ്ചാബും ബാംഗ്ലൂരും നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. 12 കളി വീതം ഇരുടീമുകളും ജയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് സീസണുകളില്‍ ആകെ ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും ആര്‍സിബി ആണ് ജയിച്ചത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂര്‍ 10 റണ്‍സിന് വിജയിച്ചിരുന്നു. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനോട് സൂപ്പര്‍ ഓവറില്‍ തോറ്റാണ് പഞ്ചാബ് എത്തുന്നത്.
റസല്‍ ഷോ ഇല്ല; മുംബൈക്കെതിരെ കൊല്‍ക്കത്തക്ക് തോല്‍വി