'മില്ലീമീറ്റര്‍ ജയ'ത്തിന് പിന്നാലെ നരെയ്‌ന് മേല്‍ സംശയത്തിന്‍റെ കരിനിഴല്‍; കൊല്‍ക്കത്തയ്‌ക്ക് ആശങ്ക

പഞ്ചാബിനെതിരെ കൊല്‍ക്കത്ത രണ്ട് റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കിയതില്‍ നിര്‍ണായകമായ ബൗളര്‍മാരില്‍ ഒരാളാണ് നരെയ്‌ന്‍. 

IPL 2020 KXIP vs KKR Sunil Narine reported for suspect bowling action

അബുദാബി: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ തലനാരിഴയ്‌ക്ക് വിജയിച്ചെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടിയായി സുനില്‍ നരെയ്‌ന്‍റെ ബൗളിംഗ് ആക്ഷന്‍. സംശയാസ്‌പദമായ ബൗളിംഗ് ആക്ഷന് നരെയ്‌നെ മത്സരശേഷം റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിനെതിരെ കൊല്‍ക്കത്ത രണ്ട് റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കിയതില്‍ നിര്‍ണായകമായ ബൗളര്‍മാരില്‍ ഒരാളാണ് നരെയ്‌ന്‍. 

ഓണ്‍-ഫീല്‍ഡ് അംപയറാണ് നരെയ്‌ന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും താരത്തിന് ഐപിഎല്ലില്‍ തുടര്‍ന്ന് പന്തെറിയാനാകും. ഒരിക്കല്‍ കൂടി താരത്തിന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വിലക്ക് ലഭിക്കും. ബിസിസിഐ പരിശോധനാ സമിതിയുടെ അനുമതി ലഭിച്ച ശേഷമേ പിന്നീട് നരെയ്‌ന്‍ പന്തെറിയാനാകൂ. 

വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; റെക്കോര്‍ഡിനൊപ്പമെത്തി കാര്‍ത്തിക്, കയ്യടിച്ച് ആരാധകര്‍

കരിയറില്‍ മുമ്പും ബൗളിംഗ് ആക്ഷന്‍റെ പേരില്‍ നടപടികള്‍ നേരിട്ടിട്ടുണ്ട് നരെയ്‌ന്‍. 2014ല്‍ ചാമ്പ്യന്‍സ് ലീഗ് ടി20ക്കിടെ രണ്ട് തവണ സംശയനിഴലിലായ താരത്തിന് 2015 ലോകകപ്പ് ഉള്‍പ്പടെ നഷ്‌ടമായിരുന്നു. 2015 ഐപിഎല്‍ എഡിഷനില്‍ വീണ്ടും ആരോപണവിധേയനായ താരത്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ഏപ്രിലാണ് വീണ്ടും പന്തെറിയാനുള്ള അനുമതി ലഭിച്ചത്. ആ വര്‍ഷത്തെ ടി20 ലോകകപ്പില്‍ കളിക്കാനുമായില്ല. 2018ല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെയും ബൗളിംഗ് ആക്ഷന്‍ സംശയനിഴലിലായി. 

റസലിനെ ഫോമിലാക്കാന്‍ യുഎഇയിലേക്ക് പോകൂ എന്ന് ആരാധകന്‍, വായടപ്പിക്കുന്ന മറുപടിയുമായി ഭാര്യ

പഞ്ചാബിനെതിരെ ശനിയാഴ്‌ച നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ വിജയിപ്പിക്കുന്നതില്‍ നരെയ്‌ന്‍റെ ബൗളിംഗ് നിര്‍ണായകമായിരുന്നു. ഡെത്ത് ഓവറില്‍ നരെയ്‌ന്‍ എറിഞ്ഞ 12 പന്തുകളില്‍ 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റ് നേടുകയും ചെയ്തു. ആകെ നാല് ഓവറില്‍ 28 റണ്‍സ് മാത്രമേ താരം വിട്ടുകൊടുത്തുള്ളൂ. എന്നാല്‍ ഐപിഎല്‍ പതിമൂന്നാം സീസണില്‍ ബാറ്റിംഗില്‍ മോശം പ്രകടനമാണ് നരെയ്‌ന്‍ കാഴ്‌ചവെക്കുന്നത്. അഞ്ച് ഇന്നിംഗ്‌സില്‍ 44 റണ്‍സ് മാത്രമാണ് സമ്പാദ്യം. 

വെല്ലാന്‍ മറ്റൊരു നായകനുമില്ല! അപൂര്‍വ റെക്കോര്‍ഡ് കോലിക്ക് സ്വന്തം

Powered by

IPL 2020 KXIP vs KKR Sunil Narine reported for suspect bowling action

Latest Videos
Follow Us:
Download App:
  • android
  • ios