പൊളിയല്ലേ പൊള്ളാര്‍ഡ്...നേട്ടത്തിലെത്തുന്ന ആദ്യ മുംബൈ ഇന്ത്യന്‍സ് താരം
പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന് ഒരു താരം മാത്രമല്ല, വികാരമാണ് എന്ന കുറിപ്പോടെ ടീം ഇതിന്‍റെ ചിത്രം ട്വീറ്റ് ചെയ്‌തു.
അബുദാബി: ഐപിഎല്ലിൽ 150 മത്സരം തികയ്‌ക്കുന്ന ആദ്യ മുംബൈ ഇന്ത്യന്‍സ് താരമായി ഓള്‍റൗണ്ടര്‍ കീറോൺ പൊള്ളാര്‍ഡ്. കൊൽക്കത്തയ്‌ക്കെതിരെയാണ് പൊള്ളാര്‍ഡ് നേട്ടത്തിലെത്തിയത്. മത്സരത്തിന് മുന്‍പ് 150 എന്ന നമ്പറുളള പ്രത്യേക ജേഴ്‌സി പൊള്ളാര്‍ഡിന് ടീം സമ്മാനിച്ചു. പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സിന് ഒരു താരം മാത്രമല്ല, വികാരമാണ് എന്ന കുറിപ്പോടെ ടീം ഇതിന്‍റെ ചിത്രം ട്വീറ്റ് ചെയ്‌തു.
കൊൽക്കത്തയ്‌ക്കെതിരെ ഏഴ് പന്തില്‍ 13 റൺസെടുത്ത താരം നിതീഷ് റാണയുടെ വിക്കറ്റും വീഴ്‌ത്തി. മൂന്ന് ഓവര്‍ എറിഞ്ഞ പൊള്ളാര്‍ഡ് 21 റണ്‍സാണ് വഴങ്ങിയത്. 2015ന് ശേഷം ആദ്യമായാണ് പൊള്ളാര്‍ഡ് ഐപിഎല്ലിൽ വിക്കറ്റ് നേടുന്നത്. പൊള്ളാര്‍ഡ് 2010 മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗമാണ്. 14 അര്‍ധ സെഞ്ചുറികളടക്കം 2786 റണ്‍സും 57 വിക്കറ്റുമാണ് പൊള്ളാര്‍ഡിന്‍റെ ആകെ സമ്പാദ്യം. 83 ആണ് ഉയര്‍ന്ന സ്‌കോര്‍. 44 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം.
ഐപിഎല്ലില്‍ രോഹിത് തിളങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യജയം സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ് 49 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 54 പന്തില്‍ 80 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്.
റെക്കോര്‍ഡ് ബുക്കിലും 'ഹിറ്റ്'മാന്‍; രോഹിത് ശര്‍മ്മയ്‌ക്ക് മറ്റൊരു നേട്ടം കൂടി