ഡല്‍ഹിക്കുള്ള കൊല്‍ക്കത്തയുടെ മറുപടി ഗില്‍- റാണ വക; തുടക്കം ഗംഭീരം
സുനില്‍ നരെയ്‌ന്റെ (3) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (), നിതീഷ് റാണ () എന്നിവരാണ് ക്രീസില്‍.
ഷാര്‍ജ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പതിഞ്ഞ തുടക്കം. ഡല്‍ഹിയുടെ നാലിന് 228 എന്ന സ്‌കോറിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 എന്ന നിലയിലാണ്. സുനില്‍ നരെയ്‌ന്റെ (3) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (23), നിതീഷ് റാണ (27) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ഡല്‍ഹി കാപിറ്റല്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
രണ്ടാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ആന്റിച്ച് നോര്‍ജയ്‌ക്കെതിരെ കൂറ്റനടിക്ക് ശ്രമിക്കുന്നതിനിടെ താരത്തിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമായിരുന്നു അപ്പോഴുണ്ടായിരുന്നത്. പിന്നീട് ഒത്തുച്ചേര്‍ന്ന റാണ- ഗില്‍ സഖ്യം കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. ഇരുവരും ഇതുവരെ 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
നേരത്തെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (38 പന്തില്‍ പുറത്താവാതെ 88), പൃഥ്വി ഷാ (41 പന്തില്‍ 66) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിങ്‌സ്. പൃഥ്വി നാല് വീതം സിക്‌സും ഫോറും നേടി. ഋഷഭ് പന്ത് (17 പന്തില്‍ 38), ശിഖര്‍ ധവാന്‍ (16 പന്തില്‍ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മാര്‍കസ് സ്‌റ്റോയിനിസാണ് (1) പുറത്തായ മറ്റൊരു താരം. ഷിംറോണ്‍ ഹെറ്റ്മയേര്‍ (7) പുറത്താവാതെ നിന്നു.
കൊല്‍ക്കത്തയ്ക്കായി ആന്ദ്രേ റസ്സല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, കമലേഷ് നാഗര്‍കോട്ടി എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ഇന്ന് ജയിക്കുന്ന ടീമിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം.