ഫിഞ്ച് വീണു, തകര്‍ത്തടിച്ച് പടിക്കല്‍; ബാംഗ്ലൂരിന് നല്ല തുടക്കം
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തിട്ടുണ്ട്. 20 പന്തില്‍ 36 റണ്‍സോടെ ദേവ്ദത്ത് പടിക്കലും ഒമ്പത് പന്തില്‍ ആറ് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും ക്രീസില്‍.
ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്‍റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. ഏഴ് പന്തില്‍ എട്ടു റണ്‍സെടുത്ത ഫിഞ്ചിനെ മൂന്നാം ഓവറില്‍ ശ്രേയസ് ഗോപാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെടുത്തിട്ടുണ്ട്. 22 പന്തില്‍ 38 റണ്‍സോടെ ദേവ്ദത്ത് പടിക്കലും 13 പന്തില്‍ ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയും ക്രീസില്‍.
ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു സിക്സും ഒരു ബൗണ്ടറിയും അടക്കം 15 റണ്‍സടിച്ച മലയാളിതാരം ദേവ്ദത്ത് പടിക്കല്‍ ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി. നാലാം ഓവറില്‍ ജോഫ്ര ആര്‍ച്ചറിനെയും ബൗണ്ടറി കടത്തി പടിക്കല്‍ ബാംഗ്ലൂര്‍ ഇന്നിംഗ്സിന് ഗതിവേഗം നല്‍കി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 47 റണ്‍സ് നേടിയ മഹിപാല്‍ ലോംറോറുടെ ബാറ്റിംഗ് മികവിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയത്. യൂസ്‌വേന്ദ്ര ചാഹലിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് രാജസ്ഥാനെ തകര്‍ത്തത്. മലയാളി താരം സഞ്ജു സാംസണ്‍ (4) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി.