ഐപിഎൽ വാതുവെപ്പ്: ബെംഗളൂരുവില്‍ ആറംഗ സംഘം പണമടക്കം അറസ്റ്റില്‍
ഐപിഎല്‍ 13-ാം സീസണിനിടെ ഓണ്‍ലൈനിലടക്കം വാതുവെപ്പ് നടക്കുന്നത് അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്
ബെംഗളൂരു: ഐപിഎൽ മത്സരത്തിനിടെ വാതുവെപ്പ് നടത്തിയ ആറ് പേരെ ബെംഗളൂരുവിൽ സിസിബി അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ആറ് ലക്ഷം രൂപ പിടിച്ചെടുത്തു. ബെംഗളൂരുവിൽ ക്രിക്കറ്റ് വാതുവെപ്പ് സംഘം മുമ്പും അറസ്റ്റിലായിട്ടുണ്ട്. ഐപിഎല്‍ 13-ാം സീസണിനിടെ ഓണ്‍ലൈനിലടക്കം വാതുവെപ്പ് നടക്കുന്നത് അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്.
'തല'പ്പടയെ തല്ലിയോടിച്ച് സഞ്ജുവിന്റെ സിക്‌സര്‍ മേളം; ത്രില്ലടിച്ച് ക്രിക്കറ്റ് ലോകം