രണ്ട് വിക്കറ്റുകള്‍ നഷ്ടം; പഞ്ചാബിനെതിരെ കൊല്‍ക്കത്തയ്ക്ക് മോശം തുടക്കം
രാഹുല്‍ ത്രിപാഠി (10 പന്തില്‍ 4), നിതീഷ് റാണ (4 പന്തില്‍ 2) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി.
അബുദാബി: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പതിഞ്ഞ തുടക്കം. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത രണ്ടിന് 25 എന്ന നിലയിലാണ്. രാഹുല്‍ ത്രിപാഠി (10 പന്തില്‍ 4), നിതീഷ് റാണ (4 പന്തില്‍ 2) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി. ശുഭ്മാന്‍ ഗില്‍ (13), ഓയിന്‍ മോര്‍ഗന്‍ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
മൂന്നാം ഓവറിന്റെ നാലാം പന്തില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ത്രിപാഠിയെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായ താരത്തിന് ആ ഫോം നിലനിര്‍ത്താനായില്ല. ഷമിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീടെത്തിയ റാണ അടുത്ത ഓവറില്‍ റണ്ണൗട്ടായി. നേരത്തെ ഓരോ മാറ്റങ്ങളുമായട്ടാണ് ഇരു ടീമുകളും ഇറങ്ങിയത്.
കൊല്‍ക്കത്തയില്‍ ശിവം മാവിക്ക് പകരം പ്രസിദ്ധ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തി. പഞ്ചാബും ഒരു മാറ്റം കൊണ്ടുവന്നും ഷെല്‍ഡണ്‍ കോട്ട്രലിന് പകരം ക്രിസ് ജോര്‍ദാന്‍ ടീമിലെത്തി. അതേസമയം ക്രിഗ് ഗെയിലിന് ഒരിക്കല്‍കൂടി പുറത്തിരിക്കേണ്ടി വന്നു.
പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് പഞ്ചാബ്. ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് പഞ്ചാബിനുള്ളത്. അഞ്ചില്‍ മൂന്നും ജയിച്ച കൊല്‍ക്കത്ത നാലാം സ്ഥാനത്താണ്.
കിംഗ്‌സ് ഇലവന്‍ പഞ്ചാബ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, മന്‍ദീപ് സിംഗ്, നിക്കോളാസ് പുരാന്‍, സിമ്രാന്‍ സിംഗ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുജീബ് ഉര്‍ റഹ്മാന്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, ക്രിസ് ജോര്‍ദാന്‍, മുഹമ്മദ് ഷമി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: രാഹുല്‍ ത്രിപാഠി, ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.