ഔഡി Q7 ഫേസ്‌ലിഫ്റ്റ് ഇന്ത്യയിൽ, വില 88.66 ലക്ഷം
ഔഡി Q7 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു . 88.66 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള, പരിഷ്‍കരിച്ച ഈ എസ്‌യുവിക്ക് കോസ്മെറ്റിക് ഡിസൈൻ മാറ്റങ്ങളും മെച്ചപ്പെട്ട ഇൻ്റീരിയറും ലഭിക്കുന്നു. ഈ പ്രീമിയം എസ്‌യുവി പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്.
ഓഡി ഇന്ത്യ Q7 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു . 88.66 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള, പരിഷ്‍കരിച്ച ഈ എസ്‌യുവിക്ക് കോസ്മെറ്റിക് ഡിസൈൻ മാറ്റങ്ങളും മെച്ചപ്പെട്ട ഇൻ്റീരിയറും ലഭിക്കുന്നു. ഈ പ്രീമിയം എസ്‌യുവി പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നിങ്ങനെ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്.
കട്ടികൂടിയ ക്രോം സറൗണ്ടോടുകൂടിയ പുതിയ ഫ്രണ്ട് ഗ്രിൽ, കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റ് സിഗ്‌നേച്ചറുകളുള്ള ഒരു പുതിയ സെറ്റ് OLED ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ എന്നിവ അപ്‌ഡേറ്റ് ചെയ്‌ത Q7 ൻ്റെ സവിശേഷതയാണ്. പുതിയ ഫ്രണ്ട് ഗ്രില്ലും പുതിയ എൽഇഡി ലൈറ്റ് സിഗ്നേച്ചറോടുകൂടിയ പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തെ വേറിട്ടതാക്കുന്നു. എസ്‌യുവിക്ക് സിൽവർ ഇൻസെർട്ടുകളും സ്‌കിഡ് പ്ലേറ്റും ഉള്ള പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറും ലഭിക്കുന്നു.
അകത്ത്, ക്യാബിൻ തീമിനായി ഇതിന് രണ്ട് ചോയ്‌സുകളുണ്ട്. സൈഗ ബീജ്, സെഡാർ ബ്രൗൺ എന്നിവ. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, ഇതിന് 3-സ്പോക്ക് സ്റ്റിയറിംഗ് വീൽ, അപ്ഡേറ്റ് ചെയ്ത ഇൻഫോടെയ്ൻമെൻ്റ്, ഇൻസ്ട്രുമെൻ്റേഷൻ എന്നിവ ലഭിക്കുന്നു. ലെയ്ൻ-ചേഞ്ച് മുന്നറിയിപ്പ് സംവിധാനമുള്ള പുതിയ വെർച്വൽ കോക്ക്പിറ്റ് ഉൾപ്പെടുന്നു.
335 BHP യും 500 Nm ഉം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ V6 പെട്രോൾ എഞ്ചിനിലാണ് പുതിയ Q7 ലഭ്യമാകുന്നത്. എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക്, ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. 5.6 സെക്കൻഡിനുള്ളിൽ 0-100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ Q7-ന് കഴിയുമെന്നും ഉയർന്ന വേഗത മണിക്കൂറിൽ 250 കി.മീ ആണെന്നും ഓഡി അവകാശപ്പെടുന്നു.
സഖീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നീ അഞ്ച് ബാഹ്യ നിറങ്ങളിൽ പുതിയ ഔഡി ക്യു7 ലഭ്യമാകും. സെഡാർ ബ്രൗൺ, സൈഗ ബീജ് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇൻ്റീരിയർ വാഗ്ദാനം ചെയ്യുന്നത്.