ഗെയ്‌ലും ധോണിയും രോഹിത്തും എബിഡിയും പട്ടികയില്‍; എലൈറ്റ് ലിസ്റ്റിലേക്ക് കോലി ഇന്നെത്തുമോ..?

ഏഴ് സിക്‌സ് കൂടി നേടിയാല്‍ ഐപിഎല്‍ 200 സിക്‌സുകളെന്ന നാഴികക്കല്ല് കോലിക്ക് പിന്നിടാം. നിലവില്‍ ഈ നേട്ടം ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താങ്ങളില്‍ ആറാമതാണ് കോലി.

IPL 2020 Another record waiting for Virat Kohli

അബുദാബി: ട്വന്റി 20യില്‍ 9000 റണ്‍സെന്ന നേട്ടം കഴിഞ്ഞ ഐപിഎല്‍ മത്സരത്തിലാണ് വിരാട് കോലി സ്വന്തമാക്കിയത്. ഡല്‍ഹിക്കെതിരെ പത്ത് റണ്‍സെടുത്തപ്പോഴാണ് കോലി 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇരൂന്നൂറ്റി എണ്‍പത്തിയാറാം മത്സരത്തിലാണ് കോലിയുടെ നേട്ടം. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിക്കാനൊരുങ്ങുമ്പോള്‍ മറ്റൊരു റെക്കോഡ് കൂടി കോലിയെ കാത്തിരിക്കുന്നത്. 

ഏഴ് സിക്‌സ് കൂടി നേടിയാല്‍ ഐപിഎല്‍ 200 സിക്‌സുകളെന്ന നാഴികക്കല്ല് കോലിക്ക് പിന്നിടാം. നിലവില്‍ ഈ നേട്ടം ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താങ്ങളില്‍ ആറാമതാണ് കോലി. ഇപ്പോല്‍ 193 സിക്സുകള്‍ കോലിയുടെ അക്കൗണ്ടിലുണ്ട്. രോഹിത് ശര്‍മ (208), സുരേഷ് റെയ്ന (194), എം എസ് ധോണി (213) എന്നിവരാണ് കൂടുതല്‍ സിക്‌സുള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍. 326 സിക്‌സുകള്‍ നേടിയിട്ടുള്ള കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്‌ലാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. 219 സിക്‌സുകളുമായി എബി ഡിവില്ലിയേഴ്‌സ് രണ്ടാമതുണ്ട്.

നേരത്തെ, അഞ്ച് സെഞ്ചുറികളും 65 അര്‍ധസെഞ്ചുറികളും അടക്കമാണ് കോലി 9000 റണ്‍സ് പിന്നിട്ടത്. ട്വന്റി 20യില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കിയ ഏഴാത്തെ താരമാണ് ഇന്ത്യന്‍ നായകന്‍. ക്രിസ് ഗെയ്ല്‍, കീറണ്‍ പൊള്ളാര്‍ഡ്, ഷുഐബ് മാലിക്, ബ്രണ്ടന്‍ മക്കല്ലം, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് എന്നിവരാണ് കോലിക്ക് മുന്‍പ് 9000 ക്ലബില്‍ എത്തിയവര്‍. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോലി.

13,296 റണ്‍സ് നേടിയ ക്രിസ് ഗെയ്ലാണ് ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനാണ് കോലി. 5502 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. 181 മത്സരങ്ങളില്‍ നിന്നാണ് താരം ഇത്രയും റണ്‍സ് നേടിയത്.

Latest Videos
Follow Us:
Download App:
  • android
  • ios