എന്തിനാണ് അയാളെ ഇങ്ങനെ വിമര്‍ശിക്കുന്നത്, യുവതാരത്തിന് പിന്തുണയുമായി ഇംഗ്ലീഷ് ഇതിഹാസം
17 പന്തില്‍ 50 റണ്‍സ്, എന്നിട്ടും ഇന്ത്യയില്‍ അയാളെ വിമര്‍ശിക്കുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഇല്ല. അയാളെ അയാളുടെ സ്വാഭാവിക കളി കളിക്കാന്‍ അനുവദിക്കൂ-വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
മുംബൈ: ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന് പിന്തുണയുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ വെടിക്കെട്ട് ഇന്നിംഗ്സിനുശേഷമാണ് വോണ്‍ പന്തിനെ പിന്തുണച്ച് രംഗത്തെത്തിയത്.
17 പന്തില്‍ 50 റണ്‍സ്, എന്നിട്ടും ഇന്ത്യയില്‍ അയാളെ വിമര്‍ശിക്കുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഇല്ല. അയാളെ അയാളുടെ സ്വാഭാവിക കളി കളിക്കാന്‍ അനുവദിക്കൂ-വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
50 off 17 balls for @RishabPant777 ... #IPL2019 ... No idea why he keeps getting criticised In India ... Just let him play the way he plays ...
— Michael Vaughan (@MichaelVaughan) March 24, 2019
ഐപിഎല്ലില്‍ മുംബൈക്കെതിരെ കളിച്ചതുപോലെ ഒന്നോ രണ്ടോ ഇന്നിംഗ്സ്കൂടി കളിച്ചാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ പന്ത് ഉണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ ഇംഗ്ലണ്ടിലേക്കുള്ള വിമാനത്തില്‍ സീറ്റുറപ്പിച്ചു കഴിഞ്ഞു. അയാള്‍ ഉണ്ടാവണം എന്നായിരുന്നു വോണിന്റെ മറുപടി.
Might .. he is on the plane now .. always was for me .. https://t.co/YrvH7Rj4iJ
— Michael Vaughan (@MichaelVaughan) March 24, 2019
മുംബൈക്കെതിരെ 27 പന്തില്‍ 78 റണ്‍സടിച്ച പന്തിന്റെ പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന് ആദ്യ ജയം സമ്മാനിച്ചത്. നേരിട്ട ആദ്യ അഞ്ചു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്തശേഷമായിരുന്നു ജസ്പ്രീത് ബുംറ അടക്കമുള്ള മുംബൈ ബൗളര്‍മാര്‍ക്കെതിരെ ഋഷഭ് പന്ത് തകര്‍ത്തടിച്ചത്.