തല ഉയർന്ന് തന്നെയെന്ന് ​ഹിസ്ബുല്ല; ഇസ്രായേലിനെതിരെ 'ദൈവിക വിജയ'മെന്ന് നഇം ഖാസിം

വെടിനിർത്തൽ കരാറിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് ലെബനൻ സൈന്യവുമായി ഉന്നതതല ഏകോപനം ഉണ്ടാകുമെന്ന് നഇം ഖാസിം പറഞ്ഞു. 

New Hezbollah chief Naim Qassem declares divine victory against Israel amid ceasefire deal

ടെഹ്റാൻ: ഇസ്രായേലുമായി വെടിനിർത്തലിന് ധാരണയായതിന് പിന്നാലെ പ്രതികരണവുമായി ഹിസ്ബുല്ല തലവൻ നഇം ഖാസിം
. വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിന് ലെബനൻ സൈന്യവുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നഇം ഖാസിം
പറഞ്ഞു. ഇസ്രായേലിനെതിരെ 'ദൈവിക വിജയം' നേടിയെന്നും ശത്രുക്കൾക്ക് മുന്നിൽ തല ഉയർത്തിയാണ് നിൽക്കുന്നതെന്നും നഇം ഖാസിം
കൂട്ടിച്ചേർത്തു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ഹിസ്ബുല്ല തലവൻ പ്രതികരിക്കുന്നത്. 

കരാറിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് റെസിസ്റ്റൻസും (ഹിസ്ബുല്ല) ലെബനൻ സൈന്യവും തമ്മിൽ ഉന്നതതല ഏകോപനം ഉണ്ടാകുമെന്ന് നഇം ഖാസിം വ്യക്തമാക്കി. ഇസ്രായേൽ അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോ മീറ്റർ വടക്ക് ഒഴുകുന്ന ലിറ്റനി നദിയുടെ കരയിൽ നിന്ന് ഹിസ്ബുല്ല പിന്മാറണമെന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് കരാറിലുള്ളത്. ഇസ്രയേൽ സൈന്യവും ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കുകയായിരുന്നു. 

ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ സാധാരണക്കാരടക്കം 3,700 പേര്‍ക്ക് ജീവൻ നഷ്ടമായെന്നാണ് ലെബനൻ പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം, വിവിധ ഏറ്റുമുട്ടലുകളിലായി 130 പേര്‍ മരിച്ചെന്നാണ് ഇസ്രായേൽ അറിയിച്ചത്. സമാനമായ രീതിയിൽ ​ഗാസയിലും വെടിനിർത്തൽ കൊണ്ടുവരാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. നിലവിൽ നിരവധി ഇസ്രായേലികൾ ഹമാസിന്റെ തടങ്കലിൽ ഉണ്ട്. വരും ദിവസങ്ങളിൽ ഗാസയിൽ വെടിനിര്‍ത്തൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

READ MORE:  റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർ ഞെട്ടി; തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിന് മുന്നിൽ യുവതിയുടെ മൃതദേഹം

Latest Videos
Follow Us:
Download App:
  • android
  • ios