അടി തുടങ്ങിയ ഷാ പെട്ടെന്ന് മടങ്ങി; ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം
പൃഥ്വി ഷാ തുടക്കത്തിലെ അടി തുടങ്ങിയെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഷായെ അഞ്ചാം ഓവറില്‍ ദീപക് ചഹാര്‍ വാട്‌സന്‍റെ കൈകളിലെത്തിച്ചു.
ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. പൃഥ്വി ഷാ തുടക്കത്തിലെ അടി തുടങ്ങിയെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഷായെ അഞ്ചാം ഓവറില്‍ ദീപക് ചഹാര്‍, വാട്‌സന്‍റെ കൈകളിലെത്തിച്ചു. ഡല്‍ഹി ആറ് ഓവറില്‍ 43 റണ്‍സിലെത്തിയിട്ടുണ്ട്. ശ്രേയാസ് അയ്യരും(1) ശിഖര്‍ ധവാനുമാണ്(16) ക്രീസില്‍.
ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രെന്‍ഡ് ബോള്‍ട്ടിന് പകരം അമിത് മിശ്ര ക്യാപിറ്റല്‍സ് പ്ലെയിംഗ് ഇലവനിലെത്തി. എന്നാല്‍ ആദ്യ മത്സരത്തിലെ അതേ ടീമിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തി. മൂന്ന് വിദേശ താരങ്ങള്‍ മാത്രമാണ് ഇരു ടീമിലും കളിക്കുന്നത്.