മിന്നല്‍ സെഞ്ചുറിയുമായി സഞ്ജു; രാജസ്ഥാനെതിരെ ഹൈദരാബാദിന് 199 വിജയലക്ഷ്യം
ഐപിഎല്‍ പുതിയ സീസണിലെ ആദ്യ സെഞ്ചുറിയുമായി സഞ്ജു സാംസണ്‍ തകര്‍ത്താടിയപ്പോള്‍ രാജസ്ഥാനെതിരെ ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി.
ഐപിഎല്‍ പുതിയ സീസണിലെ ആദ്യ സെഞ്ചുറിയുമായി സഞ്ജു സാംസണ്‍ തകര്‍ത്താടിയപ്പോള്‍ രാജസ്ഥാനെതിരെ ഹൈദരാബാദിന് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. സഞ്ജുവിന് (55 പന്തില്‍ 102) പുറമെ അജിന്‍ക്യ രഹാനെ (49 പന്തില്‍ 70) മികച്ച പ്രകടനം പുറത്തെടുത്തു. റാഷിദ് ഖാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.
നാലാം ഓവറില്‍ രാജസ്ഥാന് ബട്‌ലറെ നഷ്ടമായി. റാഷിദ് ഖാന്റെ പന്തില്‍ ബട്‌ലറുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന രഹാനെ- സഞ്ജു സഖ്യം 119 റണ്‍സ് നേടി. എന്നാല്‍ രഹാനെ ഷഹബാസ് നദീമിന്റെ പന്തില്‍ പുറത്തായി. നാല് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിങ്‌സ്. സഞ്ജു നാല് സിക്‌സും പത്ത് ഫോറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. സ്റ്റോക്‌സ് (16) പുറത്താവാതെ നിന്നു.
പരിക്ക് കാരണം ആദ്യ മത്സരം നഷ്ടമായ സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേക്ക് തിരിച്ചെത്തി. ഷഹബാസ് നദീമും സീസണിലെ ആദ്യ ഐപിഎല്‍ മത്സരം കളിക്കും. ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരാണ് പുറത്ത് പോയത്. രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.