മനുഷ്യനെ കൊല്ലും, കുഞ്ഞൻ വില്ലന്മാർ വരുന്നത് വലിയ രീതിയിൽ, ആശങ്കയിൽ പ്രാദേശിക ജൈവവൈവിധ്യം

ദക്ഷിണ അമേരിക്ക സ്വദേശമായുള്ള ഫയർ ഉറുമ്പുകളെ 2001ലാണ് ക്വീന്‍സ്ലാന്‍റിൽ ആദ്യമായി കണ്ടെത്തിയത്. എന്നാൽ ദക്ഷിണ അമേരിക്കയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തിയത് എങ്ങനെയാണെന്നത് ഇന്നും ദുരൂഹമായി തുടരുന്നതിനിടയിലാണ് വലിയ രീതിയിലുള്ള ഇവയുടെ വ്യാപനം നടക്കുന്നത്

Deadly fire ants spread in australia create threat for native plants and animals and bite can kill human etj

ക്വീന്‍സ്ലാന്‍ഡ്: ഓസ്ട്രേലിയയെ വലച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ ഒരു കൂട്ടം കുഞ്ഞന്‍ വില്ലന്മാർ വ്യാപകമാവുന്നു. മാരക കീടങ്ങളുടെ ഇനത്തിലുള്ള ഫയർ ആന്റ്സ് എന്ന ഉറുമ്പുകൾ ആണ് അടുത്തിടെ ഓസ്ട്രേലിയയെ വലച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ പലയിടങ്ങളിലേക്കും വ്യാപിക്കുന്നത്. വെള്ളപ്പൊക്കമുണ്ടായ മേഖലയിൽ നിന്ന് ചെറിയ തോണികൾ പോലെ കൂട്ടം കൂട്ടമായാണ് ഈ ഇത്തിരി കുഞ്ഞന്മാർ രക്ഷപ്പെട്ടത്.

വെള്ളപ്പൊക്കത്തിന് പിന്നാലെ ഇവയുടെ ശല്യം പലയിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. പ്രാദേശികമായുള്ള ആവാസ വ്യവസ്ഥകളേയും പ്രാദേശിക ജൈവ വൈവിധ്യങ്ങളേയും താറുമാറാക്കിയാണ് ഫയർ ആന്റ്സിന്റെ യാത്ര. രൂക്ഷമായ കാലാവസ്ഥ മൂലം പ്രതിസന്ധിയിലായ ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൌത്ത് വെയിൽസ് മേഖലയിലാണ് ഉറുമ്പുകളും വലിയ രീതിയിലുള്ള ശല്യമുണ്ടാക്കുന്നത്. ആളുകളെ കൊല്ലാന്‍ തക്ക കഴിവുള്ളതാണ് ഇവയുടെ വിഷമെന്നതാണ് സാധാരണക്കാരെ വലയ്ക്കുന്നത്.

ബ്രിസ്ബേനിലെ 700000 ഹെക്ടർ കരിമ്പ് തോട്ടം ചുരുങ്ങിയ സമയത്തിനുള്ളിൽ നശിപ്പിച്ചവരാണ് ഇക്കൂട്ടർ. ദക്ഷിണ അമേരിക്ക സ്വദേശമായുള്ള ഫയർ ഉറുമ്പുകളെ 2001ലാണ് ക്വീന്‍സ്ലാന്‍റിൽ ആദ്യമായി കണ്ടെത്തിയത്. എന്നാൽ ദക്ഷിണ അമേരിക്കയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തിയത് എങ്ങനെയാണെന്നത് ഇന്നും ദുരൂഹമായി തുടരുന്നതിനിടയിലാണ് വലിയ രീതിയിലുള്ള ഇവയുടെ വ്യാപനം നടക്കുന്നത്. അമേരിക്കയിൽ നിന്ന് കപ്പലിലെ കണ്ടെയ്നറുകളിലൂടെയാവാം ഇവ ഓസ്ട്രേലിയയിലെത്തിയതെന്നാണ് നിരീക്ഷണം. കഴിഞ്ഞ നവംബറിലാണ് ക്വീന്‍സ്ലാന്‍ഡിലും ന്യൂ സൌത്ത് വെയിൽസിലും ഇവയുടെ കൂടുകൾ ശ്രദ്ധയിൽപ്പെട്ടത്. സ്ഥലം നിറയ്ക്കാനായി കൊണ്ടുവരുന്ന മണ്ണിലൂടെയാണ് ഇവയുടെ വലിയ രീതിയിലെ വ്യാപനം നടക്കുന്നതെന്നാണ് ഗവേഷകർ വിശദമാക്കുന്നത്.

കാറ്റിന്റെ സഹായത്തോടെയും ഇവ ഏറെ ദൂരം സഞ്ചരിക്കുന്നതായും ഗവേൽകർ വിശദമാക്കുന്നു. സ്വാഭാകി രീതിയിൽ ഇവയെ ആഹരിക്കുകയോ ഇവയുടെ കൂടുകൾ നശിപ്പിക്കുകയോ ചെയ്യുന്ന ഒന്നും തന്നെ ഓസ്ട്രേലിയയില്ലാത്തതാണ് ഇവയുടെ ഇവിടുത്തെ അതിജീവനം വളരെ ഏളുപ്പമാക്കുന്നത്. നിലവിൽ മുറെ ഡാർലിംഗ് നദിയിലൂടെയാണ് ഇവ കൂട്ടമായി ഒഴുകുന്ന നിലയിൽ കണ്ടെത്തിയത്. അതിനാൽ തന്നെ പല സംസ്ഥാനങ്ങളിലും ഇവയുടെ വ്യാപനമുണ്ടാകുമെന്ന ഭീതിയിലാണ് പരിസ്ഥിതി വിദഗ്ധരുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios