സൗജന്യ വിസയും താമസസൗകര്യവും വിമാന ടിക്കറ്റും, ഒമാനിൽ മികച്ച തൊഴിലവസരം; ഒഴിവുകളിലേക്ക് വാക്-ഇൻ ഇന്‍റർവ്യൂ

അപേക്ഷകരുടെ പ്രായം 40 വയസ്സിൽ താഴെ ആയിരിക്കണം.

walk in interview to be conducted for vacancies in Omans famous school with free visa and ticket

തിരുവനന്തപുരം: ഒമാനിലെ പ്രസിദ്ധമായ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകരുടെ ഒഴിവുകള്‍. ഒഴിവിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നു. വനിതകൾക്ക് മാത്രമാണ് അവസരമുള്ളത്.
ഇതിനായി 2024 നവംബർ 20ന് തിരുവനന്തപുരത്തുള്ള  ഒഡെപെക് ഓഫീസിൽ വച്ച് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. 

ഒഴിവുള്ള വിഭാഗങ്ങൾ  
 
1.   ഇംഗ്ലീഷ് ടീച്ചർ (ഗ്രേഡ് 1 മുതൽ 4 വരെ (പ്രൈമറി), മുതിര്‍ന്ന ക്ലാസുകളിലേക്ക്)  - വിദ്യാഭ്യാസ യോഗ്യത: ഇംഗ്ലീഷിൽ ബിരുദം/ബിരുദാനന്തര ബിരുദം + ബി.എഡ്.
2.    പ്രൈമറി സയൻസ് ടീച്ചർ (ഗ്രേഡ് 1 മുതൽ 4 വരെ)  - വിദ്യാഭ്യാസ യോഗ്യത: സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം + ബി.എഡ്.
3.    സയൻസ് ടീച്ചർ (ഗ്രേഡ് 9 മുതല്‍ മുകളിലേക്ക് ഉള്ള ക്ലാസുകളില്‍ ബയോളജി ടീച്ചര്‍, മിഡില്‍ ക്ലാസിലേക്ക് സയന്‍സ് ടീച്ചര്‍) - വിദ്യാഭ്യാസ യോഗ്യത: ബോട്ടണി/സൂവോളജിയിൽ ബിരുദം/ബിരുദാനന്തര ബിരുദം + ബി.എഡ്.

Read Also -  മാസം കുറഞ്ഞത് 4110 റിയാൽ ശമ്പളം; സൗജന്യ വിസ, താമസസൗകര്യം, ടിക്കറ്റ്, ഇൻഷുറൻസ്! അടിച്ചു കേറി വാ, മികച്ച അവസരം

ഉദ്യോഗാർത്ഥികൾക്ക്‌ സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളിൽ അതാത് മേഖലയിൽ കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം നിർബന്ധം. പ്രായം 40 വയസ്സിൽ താഴെ ആയിരിക്കണം. 300 ഒമാന്‍ റിയാല്‍ ശമ്പളം (Negotiable) കൂടാതെ വിസ, മെഡിക്കൽ, താമസം, എയർ ടിക്കറ്റ് എന്നിവ സൗജന്യമാണ്.   
 
താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ  teachers@odepc.in  എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2024  നവംബർ 18 ന് മുൻപ്  അയയ്‌ക്കേണ്ടതാണ്. കൂടാതെ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 നവംബർ 20 ന് രാവിലെ 9 മണിക്ക് ODEPC office, Floor 5, Carmel Tower, Cotton Hill, Trivandrum – 695014  എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ : 0471-2329440/41/42/45, 77364 96574. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios