2 കാര്യങ്ങൾ ഉറപ്പിച്ചു തന്നെ, നിയുക്ത പ്രസിഡന്‍റ് ട്രംപിന്‍റെ ആദ്യ പരസ്യ വാഗ്ദാനം! 'യുദ്ധം വേണ്ട, സമാധാനം മതി'

'ഞാൻ ഇന്ന് ഒരു റിപ്പോർട്ട് കണ്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു'

Donald Trump promises in his first post election speech at gala

വാഷിംഗ്ടൺ: കമല ഹാരിസിനെ പരാജയപ്പെടുത്തി അമേരിക്കയുടെ അടുത്ത പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് വിജയത്തിന് ശേഷമുള്ള തന്‍റെ 'ആദ്യ' പൊതുവേദിയിലെ പ്രസംഗത്തിൽ പ്രധാനമായും മുന്നോട്ട് വച്ചത് രണ്ട് കാര്യങ്ങൾ. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിലുമാകും തൻ്റെ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. നവംബർ 5-ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ആദ്യമായി പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യക്ക് സന്തോഷമാകും! 'പന്നൂ' കേസിൽ നിർണായക തീരുമാനമെടുത്ത് ട്രംപ്; പ്രോസിക്യൂട്ടറെ നീക്കി, പകരം ജെയ് എത്തും

'ഞങ്ങൾ മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കാനായി പ്രവർത്തിക്കാൻ പോകുകയാണ്, ഞങ്ങൾ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി വളരെ കഠിനമായി പ്രവർത്തിക്കാൻ പോകുകയാണ്' - എന്നാണ് ട്രംപ് പറഞ്ഞത്. 'റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണം. ഞാൻ ഇന്ന് ഒരു റിപ്പോർട്ട് കണ്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. അവർ പട്ടാളക്കാരായിരുന്നു, അവർ സൈനികരാണെങ്കിലും അവരും മനുഷ്യരാണ്, എല്ലാവരുടെയും ജീവൻ സംരക്ഷിക്കപ്പെട്ടണം' - എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള പരിശ്രമമാകും തന്‍റെ ഭരണകൂടം നടത്തുകയെന്നും നിയുക്ത പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios