10,000 അടി ഉയരത്തില്‍ വെച്ച് വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ തകര്‍ന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ തകര്‍ന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. 

airplane engine cover collapsed video viral

10,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ തകര്‍ന്നു. യാത്രക്കാരടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഡെന്‍വറില്‍ നിന്നും ഒര്‍ലാന്‍ഡോയിലേക്കുള്ളയുള്ള യാത്രക്കിടെയാണ് സംഭവം. യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8 മണിക്കാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ തകര്‍ന്നത് പൈലറ്റിന്‍റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. 

പൈലറ്റിന്‍റെ സമയോജിതമായ ഇടപെടലാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.  എഞ്ചിന്‍ കവര്‍ തകര്‍ന്ന കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ എടുത്ത വീഡിയോയില്‍ എഞ്ചിന്‍ കവര്‍ തകര്‍ന്നത് കൃത്യമായി കാണാം. 

വീഡിയോ 

Latest Videos
Follow Us:
Download App:
  • android
  • ios