മതേതരത്വത്തിന്‍റെ പേരില്‍ ആചാരങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്തെല്ലാം? വിവാദമായി സിവില്‍ സര്‍വ്വീസ് പരീക്ഷാ ചോദ്യം

ആചാരങ്ങള്‍ക്ക് മതേതരത്വത്തിന്‍റെ പേരില്‍ നേരിടുന്ന വെല്ലുവിളിയെന്താണെന്നാണ് 150 വാക്കില്‍ വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 10 ആവശ്യപ്പെടുന്നത്

What are challenges to our cultural practices in the name of secularism upsc question makes controversy

ദില്ലി: സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമുയരുന്നു. ആചാരങ്ങള്‍ക്ക് മതേതരത്വത്തിന്‍റെ പേരില്‍ നേരിടുന്ന വെല്ലുവിളിയെന്താണെന്നാണ് 150 വാക്കില്‍ വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 10 ആവശ്യപ്പെടുന്നത്. സ്ത്രീശാക്തീകരണമാണ് ജനസംഖ്യാ പെരുപ്പം കുറക്കാനുള്ള വഴിയെന്നതിനെക്കുറിച്ച് വിശദമാക്കാനാണ് ചോദ്യ നമ്പര്‍ 9 ആവശ്യപ്പെടുന്നത്.  ഈ ചോദ്യങ്ങളാണോ രാജ്യത്തെ നിര്‍ണായ പദവികള്‍ വഹിക്കാനുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പില്‍ ചോദിക്കുന്നതെന്നാണ് വിമര്‍ശനം. മതേതരത്വം പാലിക്കപ്പെടേണ്ട ഒന്നാണെന്നും ആചാരങ്ങളല്ല പ്രധാനമെന്നും നിരവധി ആളുകളാണ് ട്വീറ്റിനോട് പ്രതികരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios