താജ്മഹൽ തകർക്കുമെന്ന് സന്ദേശം; പരിസരത്ത് പരിശോധന ശക്തമാക്കി ബോംബ് സ്കോഡ്, അന്വേഷണംനടക്കുകയാണെന്ന് പൊലീസ്

താജ്മഹലിലും പരിസരത്തും ബോംബ് സ്കോഡും സുരക്ഷാ സംഘവും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

The message that the Taj Mahal will be demolished Bomb squad intensified the search in the premises

ദില്ലി: ആഗ്രയിൽ സ്ഥിതി ചെയ്യുന്ന താജ് മഹൽ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി സന്ദേശം. ഉത്തർ പ്രദേശ് ടൂറിസത്തിന്റെ റീജണൽ ഓഫീസിലേക്ക് ഇമെയിൽ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ താജ്മഹലിലും പരിസരത്തും ബോംബ് സ്കോഡും സുരക്ഷാ സംഘവും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിലവിൽ പ്രദേശത്ത് പരിശോധന നടന്നുവരികയാണ്. എന്നാൽ ആരാണ് വ്യാജ ഭീഷണി സന്ദേശത്തിൻ്റെ പിറകിലെന്ന് വ്യക്തമല്ല. അതേസമയം, സന്ദേശത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. 

രണ്ടരവയസുകാരിയെ മുറിവേൽപിച്ച സംഭവം; കർശന നടപടി ഉണ്ടാകുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios