Asianet News MalayalamAsianet News Malayalam

ബ്രേക്ക് അപ് പോലും ജയിലിൽ കിടക്കാനുള്ള കാരണമാകുമോ? ബിഎൻഎസ് 69-ാം വകുപ്പ് പുരുഷന്മാർക്ക് ആശങ്കയെന്ന് വിദ​ഗ്ധർ

നേരത്തെ, ബന്ധം തകരുമ്പോൾ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന കേസുകൾ ഉണ്ടായിരുന്നെങ്കിൽ, സെക്ഷൻ 69 പ്രകാരം, തെറ്റായ വാഗ്ദാനങ്ങൾ നൽകി ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയതായി സ്ത്രീകൾക്ക് അവകാശപ്പെടാം.

Ten year jail for break-ups under BNS new law has experts worried
Author
First Published Jul 3, 2024, 8:17 AM IST

ദില്ലി: 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (IPC) പകരമായി പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)യിലെ വിവാഹ വാ​ഗ്ദാനം നൽകി വഞ്ചിക്കുന്നതിന് ശിക്ഷ ഉറപ്പാക്കുന്ന 69-ാം വകുപ്പ് ആശങ്കയുണ്ടാക്കുന്നതെന്ന് നിയമവിദ​ഗ്ധരുടെ മുന്നറിയിപ്പ്. 69-ാം വകുപ്പ് പ്രകാരം, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താൽ, അത് പാലിക്കാനുള്ള ഉദ്ദേശ്യമില്ലാതെ സ്ത്രീയുമായി ലൈംഗികമായി ബന്ധപ്പെടുകയാണെങ്കിൽ ഒരാൾക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വഞ്ചനാപരമായ മാർഗത്തിലൂടെയോ, വാ​ഗ്ദാനം നിറവേറ്റാനുള്ള ഉദ്ദേശ്യമില്ലാതെയോ ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അവർക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. എന്നാൽ, ഈ കുറ്റം ബലാത്സം​ഗത്തിന്റെ പരിധിയിൽ വരില്ല-ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 69 പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (ഐപിസി) വസ്‌തുതകൾ മറച്ചുവെച്ചോ വഞ്ചനയിലൂടെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പ്രത്യേക വ്യവസ്ഥകളില്ലാത്തതിനാൽ വകുപ്പ് 69 പുതിയതും പ്രത്യേകതകൾ നിറഞ്ഞതുമാണെന്ന് വിദ​ഗ്ധർ പറയുന്നു. നേരത്തെ, ഐപിസി സെക്ഷൻ 90 പ്രകാരം ഇത്തരം കേസുകൾ വിചാരണ ചെയ്യപ്പെട്ടിരുന്നു. അതിൽ വസ്തുതയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ടെങ്കിൽ സ്ത്രീയുടെ സമ്മതം ഇല്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

നേരത്തെ, ബന്ധം തകരുമ്പോൾ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന കേസുകൾ ഉണ്ടായിരുന്നെങ്കിൽ, സെക്ഷൻ 69 പ്രകാരം, തെറ്റായ വാഗ്ദാനങ്ങൾ നൽകി ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയതായി സ്ത്രീകൾക്ക് അവകാശപ്പെടാം. സെക്ഷൻ 69 വേർപിരിയലുകളെ നിയമവിരുദ്ധമാക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു.  ബന്ധം വിവാഹത്തിൽ അവസാനിച്ചില്ലെങ്കിൽ, പുരുഷന്മാർ ഉപദ്രവിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അഭിപ്രായമുയരുന്നുണ്ട്.

Read More....  പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കണം; അമിത് ഷായ്ക്ക് കത്ത് നൽകി ദില്ലി ബാർ കൗൺസിൽ

വ്യക്തിത്വം മറച്ചുവെച്ചോ വസ്‌തുതകൾ മറച്ചുവെച്ചോ നടത്തുന്ന വിവാഹങ്ങളും പ്രണയ ബന്ധങ്ങളുമുണ്ടാക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനാണ് സെക്ഷൻ 69 കൊണ്ടുവന്നിരിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. മിശ്രവിവാഹങ്ങളിൽ പുരുഷൻ തൻ്റെ വ്യക്തിത്വം മറച്ചുവെച്ചെന്ന പരാതിയുയരുന്ന സന്ദർഭങ്ങളിലും ഇത് ഉപയോഗിക്കാം. ജോലിക്കോ അല്ലെങ്കിൽ സ്ഥാനക്കയറ്റത്തിനായുള്ള പ്രേരണ, തെറ്റായ വാഗ്ദാനങ്ങൾ, ഐഡൻ്റിറ്റി മറച്ചുവെച്ച വിവാഹം എന്നിങ്ങനെയാണ് വഞ്ചനയെ വിഭാഗത്തിൽ വിശദീകരിച്ചിരിക്കുന്നത്. പുരുഷന്മാർ അന്യായമായി ഉപദ്രവിക്കപ്പെടാനുള്ള സാധ്യത തുറക്കുമെന്ന് അഭിഭാഷകർ പറയുന്നു. ബിഎൻഎസിൻ്റെ സെക്ഷൻ 69 വിശ്വസനീയമായ തെളിവുകളില്ലാതെ പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നത് എളുപ്പമാക്കുമെന്നും ആശങ്കയുയരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios