തണുത്ത് വിറച്ച് ദില്ലി; താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും കുറഞ്ഞ താപനില

ബുധനാഴ്ച (ഡിസംബർ 11) രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെൽഷ്യസായിരുന്നു ഇതിന് മുമ്പ് സീസണിലെ ഏറ്റവും കുറഞ്ഞ താപനില.

Temperature dropped to 4.5 degrees Celsius in Delhi the lowest of the season

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ അതിശൈത്യം. ദില്ലിയിലെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഇന്ന് ദില്ലിയിൽ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 4.9 ഡിഗ്രി സെൽഷ്യസായിരുന്നു സീസണിലെ ഏറ്റവും കുറഞ്ഞ താപനില.

തുടർച്ചയായ രണ്ടാം ദിവസവും 24 മണിക്കൂർ ശരാശരി താപനിലയിൽ -0.4 ഡിഗ്രി സെൽഷ്യസിൻ്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 
സഫ്ദർജംഗ് കാലാവസ്ഥാ സ്‌റ്റേഷനിൽ രാവിലെ 8:30 ന് 4.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാൾ നാല് പോയിൻ്റ് കുറവാണ്. അതേസമയം, പാലം കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയ കുറഞ്ഞ താപനില രാവിലെ 8:30 ന് 6 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണയിൽ നിന്ന് മൂന്ന് ഡിഗ്രി കുറവാണ്. പാലം സ്റ്റേഷനിൽ 24 മണിക്കൂർ ശരാശരി താപനിലയിൽ -0.2 ഡിഗ്രിയുടെ മാറ്റമാണ് രേഖപ്പെടുത്തിയത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളെയും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശീത തരംഗത്തെ തുടർന്ന് ദില്ലിയിൽ വ്യാഴാഴ്ചയോടെ താപനിലയിൽ കുത്തനെ ഇടിവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 

READ MORE: റോഡിൽ റീൽസ് വേണ്ട; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
 

Latest Videos
Follow Us:
Download App:
  • android
  • ios