ട്രെയിനിന്റെ വാതിലില്‍ തൂങ്ങിനിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ അടിക്കുന്ന യുവാവ്; പ്രതികരിച്ച് റെയില്‍വെ
വേഗത കുറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്റെ വാതിലിന് സമീപം ഇരിക്കുന്ന യാത്രക്കാരെയാണ് തൊട്ടടുത്ത ട്രാക്കിലൂടെ വിപരീത ദിശയില്‍ നീങ്ങുന്ന ട്രെയിനിലിരുന്ന് യുവാവ് അടിക്കുന്നത്.
പാറ്റ്ന: ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വേഗത കുറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്റെ വാതിലിന് സമീപം ഇരിക്കുന്ന യാത്രക്കാരെയാണ് തൊട്ടടുത്ത ട്രാക്കിലൂടെ വിപരീത ദിശയില്‍ നീങ്ങുന്ന ട്രെയിനിലിരുന്ന് യുവാവ് അടിക്കുന്നത്. യുവാവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ ചിത്രീകരിച്ചത്. എന്നാണ് ഈ സംഭവം നടന്നതെന്നോ കൃത്യമായി എവിടെയാണെന്നോ വ്യക്തമല്ലെങ്കിലും ബിഹാറിലെ ചപ്ര ജില്ലയിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ സംഭവിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെള്ള ടീ ഷര്‍ട്ടും ഷോര്‍ട്സും ധരിച്ചിരിക്കുന്ന യുവാവ് ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്നാണ് ബെല്‍റ്റ് വീശി അടിക്കുന്ന്. നിരവധി തവണ ഇയാള്‍ ആളുകളെ അടിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച ആളിന് പുറമെ മറ്റൊരാള്‍ കൂടി ഇത് കണ്ടു നില്‍ക്കുന്നതും കാണാം. ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന പ്രവൃത്തിയാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിക്കുന്നുണ്ട്. അടിയേറ്റോ അല്ലെങ്കില്‍ അടിയേല്‍ക്കാതിരിക്കാന്‍ ഒഴിഞ്ഞു മാറുമ്പോഴോ നിലത്തു വീണ് യാത്രക്കാര്‍ക്ക് വലിയ അപകടങ്ങള്‍ സംഭവിച്ചേക്കാന്‍ സാധ്യതയുണ്ട്. ഇതുവരെ റെയില്‍വേയോ ബിഹാര്‍ പൊലീസോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വീഡിയോയ്ക്ക് ചുവടെ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് കമന്റ് ചെയ്തിട്ടുണ്ട്.
വീഡിയോ...