Health
57ാം വയസിലും തിളങ്ങുന്ന ചർമ്മം ; രഹസ്യം പങ്കുവച്ച് മാധുരി ദീക്ഷിത്.
57ാം വയസിലും നടി മാധുരി ദീക്ഷിത് സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് അറിയേണ്ടേ?
ഫിറ്റ്നസിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് മാധുരി ദീക്ഷിത്.
പാടുകളില്ലാത്ത തിളക്കമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന സ്കിൻകെയർ ടിപ്പ്സ് നടി മാധുരി തന്റെ യൂട്യൂബ് ചാനലിൽ അടുത്തിടെ പങ്കുവച്ചിരുന്നു.
ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യും.
സൾഫേറ്റ് രഹിത ക്ലെൻസർ ഉപയോഗിച്ച് ചർമ്മത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുന്നത് മാധുരിയുടെ സ്കിൻ കെയർ ടിപ്സുകളിൽ ഉൾപ്പെടുന്നു.
മുഖം നന്നായി വൃത്തിയാക്കിയ ശേഷം ചർമ്മത്തിന് ഫ്രഷ്നസ് കിട്ടാനും ജലാംശം നൽകാനും റോസ് വാട്ടർ പോലുള്ള പ്രകൃതിദത്ത ടോണർ മാധുരി ദീക്ഷിത് ഉപയോഗിച്ച് വരുന്നു.
മോയ്‌സ്ചുറൈസർ ഉപയോഗിക്കാനും താരം മറക്കാറില്ല. മറ്റൊന്ന് പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാറുണ്ടെന്ന് മാധുരി പറയുന്നു.
ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ SPF 50 ഉള്ള സ്പെക്ട്രം സൺസ്ക്രീനാണ് ഉപയോഗിക്കുന്നതെന്ന് വീഡിയോയിൽ താരം പറയുന്നു.