റിയാസി ഭീകരാക്രമണം; ജമ്മു കശ്മീരിൽ എൻഐഎ പരിശോധന; രജൗരി ജില്ലയിലെ 5 ഇടങ്ങളിൽ

ഈമാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടത്.

Reasi terror attack NIA raids in Jammu and Kashmir

ശ്രീന​ഗർ: റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിൽ എൻഐഎയുടെ പരിശോധന. രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന. ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താനാണ് ശ്രമം.  ഭീകരരുമായി ബന്ധമുള്ളവരിൽനിന്നും കണ്ടെത്തിയ വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തു. ​ഗൂഢാലോചന സംബന്ധിച്ചടക്കമുള്ള വിവരങ്ങൾ ലഭിക്കാനായി ഇത് പരിശോധിക്കുന്നത് തുടരുകയാണ്. ഈമാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടത്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios