Asianet News MalayalamAsianet News Malayalam

ജനം പാഠം പഠിപ്പിക്കും, ഗുജറാത്തിൽ ഇന്ത്യ സഖ്യം ജയിക്കും: കോൺഗ്രസ് ഓഫീസിന് നേരെയുള്ള അക്രമത്തെ കുറിച്ച് രാഹുൽ

ഗുജറാത്തിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമം ബിജെപിക്കും സംഘപരിവാറിനും എതിരെയുള്ള തന്റെ വാദത്തെ ശക്തിപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി

Rahul Gandhi slams attack on congress party office in Gujarat
Author
First Published Jul 3, 2024, 3:53 PM IST

ദില്ലി: ബിജെപിക്ക് ഹിന്ദു സംസ്കാരത്തിന്റെ അടിസ്ഥാന തത്വങ്ങൾ അറിയില്ലെന്ന് ആവർത്തിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമം ബിജെപിക്കും സംഘപരിവാറിനും എതിരെയുള്ള തന്റെ വാദത്തെ ശക്തിപ്പെടുത്തുന്നു. ബിജെപി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നത്. ഗുജറാത്തിലെ ജനങ്ങൾ ബിജെപി സർക്കാരിനെ ഒരു പാഠം പഠിപ്പിക്കും. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്നും രാഹുൽ പറഞ്ഞു. 

രാഹുൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അഹമ്മദാബാദിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്. വി എച്ച് പി, ബജ്റംഗ്ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവൽ പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് കറുത്ത പെയിന്‍റ് ഒഴിക്കുകയും രാഹുൽ ഗാന്ധിയുടെ ഫോട്ടോ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കോണ്‍ഗ്രസ് പരാതി നൽകി. 

അതേസമയം സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ കോണ്‍ഗ്രസാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ബിജെപിയുടെ പ്രതികരണം. രാഹുൽ ലോക്സഭയിൽ നടത്തിയ പരാമർശത്തിന് മാപ്പ് പറയണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ പേരിൽ ചിലർ അക്രമം നടത്തുന്നുവെന്ന രാഹുലിന്‍റെ പരാമർശത്തിനെതിരെയാണ് പാർലമെന്‍റിന് അകത്തും പുറത്തും ബിജെപി പ്രതിഷേധം ഉയർത്തിയത്. ആര്‍എസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധികളല്ലെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് രാഹുൽ വിളിച്ചു എന്നാണ് ബിജെപി ആരോപണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios