രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി അതിർത്തിയിൽ തന്നെ തടഞ്ഞേക്കും

രാഹുൽ ​ഗാന്ധിയുടെയും പ്രിയങ്ക ​ഗാന്ധിയുടെയും സംഭൽ സന്ദർശനത്തെ തുടർന്ന് ​ഗാസിപൂർ യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. 

Rahul and Priyanka visit Sambhal It may be blocked at the UP border itself

ദില്ലി: രാഹുൽ ​ഗാന്ധിയുടെയും പ്രിയങ്ക ​ഗാന്ധിയുടെയും സംഭൽ സന്ദർശനത്തെ തുടർന്ന് ​ഗാസിപൂർ യുപി ​ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. യുപി അതിർത്തിയിൽ തന്നെ നേതാക്കളെ തടഞ്ഞേക്കുമെന്നാണ് സൂചന. രാഹുലും പ്രിയങ്കയും ഒമ്പതരയോടെ ദില്ലിയിൽ നിന്നും പുറപ്പെടും. ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ​ഗതാ​ഗതക്കുരുക്കാണ് സംഭവിച്ചിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.

രാഹുലിന് പിന്തുണയുമായി നിരവധി കോൺ​ഗ്രസ് പ്രവർത്തകരാണ് എത്തിച്ചേർന്നിട്ടുള്ളത്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിൽ തന്നെയാണ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്‌വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios