സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ; എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന് കെസി,പ്രതിഷേധം

കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമാണ് അഖിലേഷ് യാദവ് നടത്തിയത്. തെരഞ്ഞെടുപ്പ് വിധിയിലൂടെ ഈ സർക്കാർ വീഴേണ്ടതാണെന്ന് ജനങ്ങൾ വ്യക്തമാക്കിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. വികസനത്തിന്റെ പേരിൽ ഉത്തർ പ്രദേശിലടക്കം നടന്നത് കൊള്ളയാണ്. 

Protest in Lok Sabha against removal of Rahul Gandhi's remarks

ദില്ലി: ബിജെപിക്കെതിരായ രാഹുൽ ​ഗാന്ധിയുടെ പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കിയതിനെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ ബഹളം. സഭ സമ്മേളിച്ചതോടെ രാഹുലിന്റെ പ്രസംഗം നീക്കിയ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം രം​ഗത്തെത്തുകയായിരുന്നു. രാഹുൽ ​ഗാന്ധി ഹിന്ദുക്കൾക്കെതിരായി പ്രസം​ഗിച്ചുവെന്ന ബിജെപി പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കർ പരാമർശങ്ങൾ നീക്കിയത്. സത്യം തുടച്ച് നീക്കാനാകില്ലെന്ന് രാഹുൽ​ഗാന്ധി പ്രതികരിച്ചു. എന്തുകൊണ്ട് രാഹുലിന്റെ പ്രസംഗം മാത്രം നീക്കം ചെയ്തുവെന്ന് കെസി വേണുഗോപാൽ എംപിയും ചോദിച്ചു. സ്പീക്കർ നിഷ്പക്ഷമായി പ്രവർത്തിക്കണമെന്ന് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയ്ക്ക് ലോക്സഭയിൽ ഇന്ന് വൈകീട്ട് നാലിന് മറുപടി നൽകും. 

രാഹുൽ ​ഗാന്ധിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ആദ്യ പ്രസം​ഗം വൻ പ്രഹരമായതോടെ ബിജെപി സഭയിക്കുള്ളിലും പുറത്തും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. രാഹുൽ ​ഗാന്ധിയുടെ പരാമർശം നീക്കണമെന്ന് അമിത് ഷാ ഇന്നലെ പ്രസം​ഗത്തിന് ശേഷം ആവശ്യപ്പെട്ടു. സ്പീക്കറെ കണ്ട് മുതിർന്ന ബിജെപി നേതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഹിന്ദുക്കളുടെ പേരിൽ ചിലർ അക്രമം നടത്തുന്നുവെന്ന പരാമർശവും ആർഎസ്എസിനെതിരായ ഭാ​ഗങ്ങളും നീക്കിയത്. അ​ഗ്നിവീർ പദ്ധതിയെ കുറിച്ചുള്ള പരാമർശങ്ങളും നീക്കി. രാവിലെ പാർലമെന്റിലെത്തിയ രാഹുൽ​ഗാന്ധി തന്റെ വാക്കുകൾ നീക്കാമെങ്കിലും സത്യം തുടച്ചു നീക്കാൻ കഴിയില്ലെന്ന് പ്രതികരിച്ചു.

സഭയ്ക്കുള്ളിൽ കോൺ​ഗ്രസ് നേതാക്കൾ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചു. ഇന്ന് ലോക്സഭയിൽ സംസാരിച്ച അഖിലേഷ് യാദവ് അ​ഗ്നിവീർ പദ്ദതി നിർത്തലാക്കണമെന്നും, പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. രാഹുലിന്റെ പരാമർശം നീക്കിയതിൽ ഇന്ത്യ സഖ്യം നേതാക്കളും പ്രതിഷേധം അറിയിച്ചു. രാവിലെ എൻഡിഎ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാൽ ഇക്കാര്യം പരാമർശിച്ചില്ല. രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗം സഭയിലും പുറത്തും വൻ ഇളക്കം ഉണ്ടാക്കിയ സാഹചര്യത്തിൽ മോദി ഇന്ന് വൈകീട്ട് നടത്തുന്ന പ്രസം​ഗത്തിൽ ഇതിന് മറുപടി നൽകും.

'ഇനി ഗ്യാസ് സിലിണ്ടർ കിട്ടിയില്ലെങ്കിലോയെന്ന് പേടിച്ച് വന്നതാ': മസ്റ്ററിംഗ് സിമ്പിൾ, ഗ്യാസ് ഏജൻസികളിൽ തിരക്ക്

https://www.youtube.com/watch?v=Ko18SgceYX8

 

Latest Videos
Follow Us:
Download App:
  • android
  • ios