പ്രോ ടേം സ്പീക്കർ പദവി കൊടിക്കുന്നിലിന് നൽകാത്തത് വിവേചനം, കീഴ്‍വഴക്കങ്ങൾ ലംഘിക്കപ്പെട്ടു; കെ സി വേണുഗോപാല്‍

എന്താണ് കൊടിക്കുന്നിലിന്‍റെ  അയോഗ്യതക്ക് കാരണമെന്നും ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തതെന്നും കെ സി വേണുഗോപാൽ

proterm speaker election:precedents violated says KC Venugopal

ദില്ലി: കൊടിക്കുന്നില്‍ സുരേഷിന്  പ്രോടെം  സ്പീക്കർ പദവി നൽകാത്തത് വിവേചനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി  കെസി വേണുഗോപാൽ പറഞ്ഞു. അവരുടെ മനസ്സിന്‍റെ  ചെറുപ്പം കൊണ്ടായിരിക്കാം. സർക്കാരിന്‍റെ  പോക്ക് എങ്ങോട്ടെന്നും അദ്ദേഹം ചോദിച്ചു.കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയത് എന്ത് കൊണ്ടാണ്. കൊടിക്കുന്നിലിന്‍റെ  അയോഗ്യതക്ക് എന്താണ് കാരണം. സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അർഹത പോലും അദ്ദേഹത്തിനില്ലേയെന്നും  കെ സി വേണുഗോപാല്‍ ചോദിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ളത് കൊണ്ടാണോ കണക്കിലെടുക്കാത്തത്.പ്രോംടേം സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കീഴ് വഴക്കങ്ങൾ ലംഘിക്കപെട്ടുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

 

 

ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്‍റെ കടയ്ക്കല്‍ കത്തി വക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. കീഴ്വഴക്കം ലംഘിക്കപ്പെട്ടു.പ്രതിപക്ഷത്തിന്‍റെ അവകാശം നിഷേധിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു

 

ബിജെപി എംപി ഭർതൃഹരി മഹ്താബാണ് ലോക്സഭയിലെ പ്രോടം സ്പീക്ക‍ർ.  പതിനെട്ടാം ലോക്സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കർ തെരഞ്ഞെടുപ്പിനും ഭർതൃഹരി മഹ്താബ് മേല്‍നോട്ടം വഹിക്കും. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയാണ് ഭർതൃഹരിയെ പ്രോടേം സ്പീക്കറായി  രാഷ്ട്രപതി ചുമതലപ്പെടുത്തിയത്.   കൊടിക്കുന്നില്‍ സുരേഷ്, ടിആർ ബാലു തുടങ്ങിയവരെ പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ ഉള്‍പ്പെടുത്തിയതായി പാർലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
 

 

Latest Videos
Follow Us:
Download App:
  • android
  • ios