'നീറ്റിൽ ചർച്ച വേണം, പാർലമെന്റ് വിദ്യാർത്ഥികൾക്കൊപ്പം എന്ന സന്ദേശം നൽകണം': രാഹുൽ ഗാന്ധി
നന്ദിപ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റിൽ പ്രത്യേക ചർച്ച വേണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം.
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രത്യേക ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പാർലമെൻറ് അവരോടൊപ്പം എന്ന സന്ദേശം നൽകണം. പാർലമെൻറിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയത്തിൻറെ ചർച്ചയിലാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. നന്ദിപ്രമേയ ചർച്ചയ്ക്ക് ശേഷം നീറ്റിൽ പ്രത്യേക ചർച്ച വേണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. പ്രത്യേക ചർച്ച അനുവദിക്കാത്തതിനാൽ പ്രതിപക്ഷം ഇറങ്ങിപോയി.
ബിആർ അംബേദ്ക്കറിൻറെ പ്രതിമ മാറ്റിയതിലും രാജ്യസഭയിൽ ബഹളമുണ്ടായി. പ്രതിമ പ്രേരണാസ്ഥലിലേക്ക് മാറ്റിയതിനെതിരെ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു. നന്ദിപ്രമേയ ചർച്ചയിലാണ് ഖർഗെ വിഷയം ഉന്നയിച്ചത്.മണിപ്പൂരിലേക്ക് പ്രധാനമന്ത്രി പോകാത്തത് എന്തെന്ന് ചോദിച്ച ഖർഗെ
മോദിയുടെ അഹങ്കാരം ഇടിച്ച തെരഞ്ഞെടുപ്പാണിതെന്നും ചൂണ്ടിക്കാട്ടി.