Asianet News MalayalamAsianet News Malayalam

ഐപിസിയും സിആർപിസിയും ഇനി ചരിത്രത്തിന്‍റെ ഭാഗം; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. 

 New criminal laws in the country  IPC and CRPC are now part of history
Author
First Published Jul 1, 2024, 5:53 AM IST

ദില്ലി: വിമർശനങ്ങൾക്കിടെ രാജ്യത്ത് ഇന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമായി. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവുമാണ് നിലവിൽ വന്നത്. ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും.

അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും. ഇതിനിടെ പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കുന്നത് പുന:പ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.

രാത്രി ഓട്ടോയുമായി ഇറങ്ങിയയാൾ തിരിച്ചെത്തിയില്ല, ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios