പാട്ടും ഡാൻസും, എല്ലാരും ഒപ്പംകൂടി, ഷോയ്ക്കിടെ കറണ്ടൊന്ന് പോയിവന്നു, നോക്കിയപ്പോൾ 25 പേരുടെ പോക്കറ്റിൽ ഫോണില്ല

പതിനായിരത്തോളം പേര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു.

More than two dozen mobile phones stolen during power cut at Gurugram's Sunburn Festival SSM

ദില്ലി: സംഗീത പരിപാടിക്കിടെ വൈദ്യുതി നിലച്ചപ്പോള്‍ 25 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ഗുഡ്ഗാവിലെ ബാക്ക്‌യാർഡ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ഫോണുകള്‍ കൂട്ടത്തോടെ മോഷണം പോയത്. 

ഞായറാഴ്ചയാണ് സൺബേൺ ഫെസ്റ്റിവല്‍ എന്ന പേരില്‍ പരിപാടി നടന്നത്. പതിനായിരത്തോളം പേര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു. പരിപാടിക്കിടെ പെട്ടെന്ന് വൈദ്യുതി നിലച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചപ്പോഴാണ് ഇരുപത്തഞ്ച് പേരുടെ ഫോണുകള്‍ നഷ്ടപ്പെട്ടെന്ന സത്യം തിരിച്ചറിഞ്ഞത്.

സംഭവ സ്ഥലത്ത് നിന്ന് 12 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വൈകി സെക്ടർ 65 പൊലീസ് സ്റ്റേഷനിൽ ഏഴ് പേരാണ് പരാതി നല്‍കിയതെന്ന് ഡിസിപി സിദ്ധാന്ത് ജെയിൻ പറഞ്ഞു. തുടര്‍ന്നാണ് സംശയമുള്ള 12 പേരെ ചോദ്യംചെയ്തത്. പിന്നാലെ രണ്ട് ഫോണുകള്‍ കണ്ടെത്തി.

ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ ഹിമാൻഷു വിജയ് സിംഗ് നല്‍കിയ പരാതിയില്‍ പറയുന്നത് തന്റെയും ഭാര്യ അവന്തികയുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു എന്നാണ്. ലക്ഷയ് റാവൽ, അർജുൻ കച്‌റൂ, സൗമ്യ ജ്യോതി ഹൽദർ, സർത്ഥക് ശർമ, കരൺ ചൗഹാൻ എന്നിവരും ഫോണ്‍ നഷ്ടമായെന്ന് പരാതി നല്‍കി.

രാത്രി 8.20 ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സംഗീത പരിപാടിയിൽ പങ്കെടുക്കാന്‍ വിഐപി ലെയ്നിൽ എത്തിയപ്പോഴാണ് കൂട്ടത്തില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതെന്ന് ശൗര്യ ഗുപ്ത എന്നയാള്‍ പൊലീസിനോട് പറഞ്ഞു. ഇരുട്ടായതിനാൽ സ്വന്തം മൊബൈലിലെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച്  തിരച്ചിൽ നടത്തിയില്ലെങ്കിലും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios