ഒരൊറ്റ മെസേജ് അയച്ചു, പിന്നെ എല്ലാം പെട്ടെന്ന്, നല്ലൊരു കമ്പനിയിലെ ജോലി പോയി, തീര്‍ന്നില്ല യുവാവിനെതിരെ കേസ്

സോഷ്യൽ മീഡിയയിലെ ഒരേയൊരു കമന്റ് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് ഒരിക്കലും ഈ യുവാവ് കരുതിക്കാണില്ല. പക്ഷെ മാതൃകാപരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയ ഇടപെടലിൽ സാധ്യമായിരിക്കുന്നത്.

Man Threatens On Woman Over Her Clothes Bengaluru Employer Fires Him

ബെംഗളൂരു: സോഷ്യൽ മീഡിയയിൽ ആളാരെന്ന് വെളിപ്പെടുത്തിയും അല്ലാതെയും പലര്‍ക്കും നേരെ സൈബര്‍ ആക്രമണങ്ങൾ നടക്കുന്ന സംഭവങ്ങൾ നിരവധിയാണ്. അത്തരമൊരു സംഭവത്തിൽ യുവാവിന് ജോലി വരെ നഷ്ടപ്പെട്ട സംഭവമാണ് ഇപ്പോൾ വാര്‍ത്തയാകുന്നത്. സോഷ്യൽ മീഡിയയിലെ ഒരേയൊരു കമന്റ് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന് ഒരിക്കലും ഈ യുവാവ് കരുതിക്കാണില്ല. പക്ഷെ മാതൃകാപരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയ ഇടപെടലിൽ സാധ്യമായിരിക്കുന്നത്.

താങ്കളുടെ ഭാര്യയോട് നന്നായി വസ്ത്രം ധരിക്കാൻ പറയണം, അല്ലെങ്കിൽ ഞാൻ അവൾക്ക് നേരെ ആസിഡ് ആക്രമണം നടത്തും എന്നായിരുന്നു നികിത് ഷെട്ടി എന്നയാളുടെ കമന്റ്. സംഭവത്തിൽ സ്ക്രീൻ ഷോട്ട് സഹിതം അധികൃതരെ ടാഗ് ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ ഷഹബാസ് അൻസാർ എക്സിൽ ഒരു കുറിപ്പ് പങ്കുവച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. തന്റെ ഭാര്യ ഈ രീതിയിൽ വസ്ത്രം ധരിച്ചാൽ അവരുടെ മുഖത്ത് ആസിഡ് ആക്രമണം നടത്തുമെന്ന് നികിതിന്റെ പ്രൊഫൈലിൽ നിന്ന് ഭീഷണി ഉയര്‍ന്നു എന്നും, അത് സംഭവിക്കാതിരിക്കാൻ ഇയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു കര്‍ണാടക പൊലീസിനെയും ഡിജിപിയെയും അടക്കം ടാഗ് ചെയ്തുള്ള അൻസാറിന്റെ എക്സ് പോസ്റ്റ്. 

തുടര്‍ന്ന് സോഷ്യൽ മീഡിയയി യൂസര്‍മാര്‍ കമന്റിട്ട കക്ഷിയെ തിരിച്ചറിഞ്ഞു. പിന്നാലെ അയാളുടെ ജോലി സ്ഥലവും കണ്ടെത്തി. സംഭവം കമ്പനിയെ അറിയിച്ചു. നിരവധി ആളുകൾ കമ്പനിയെ പരാതി അറിയിച്ചതോടെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും, കേസ് രജിസ്റ്റര്‍ ചെയ്തതായും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ എടിയോസ് ഡിജിറ്റൽ എന്ന കമ്പനി അറിയിച്ചു. 

മറ്റൊരു വ്യക്തിയുടെ വസ്ത്രസ്വാതന്ത്ര്യത്തെസംബന്ധിച്ച് ഭീഷണിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ ഞങ്ങളുടെ ജീവനക്കാരിലൊരാളായ നികിത് ഷെട്ടിയുടെ നടപടിയിൽ കമ്പനിക്ക് അതീവ ദുഖമുണ്ട്. സുരക്ഷിതവും മാന്യവുമായ അന്തരീക്ഷം വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു കമ്പനി എന്ന നിലയിൽ, ഞങ്ങൾ ഉടനടി നടപടി സ്വീകരിച്ചുവെന്നുമാണ് കമ്പനി കുറിപ്പിൽ വ്യക്തമാക്കിയത്. വസ്ത്രധാരണം ഇഷ്ടപ്പെടാത്തതിൻ്റെ പേരിൽ ഒരു സ്ത്രീയെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്കെതിരായ കര്‍ശന നടപടിയെിൽ നിരവധി പേര്‍ കമ്പനിക്ക് നന്ദി അറിയിച്ചു. അതേസമയം, തന്റെ ഭാര്യ ഖ്യാതി ശ്രീക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ ഉടനടി നടപടി ഉണ്ടാകാൻ കാരണമായ എല്ലാവർക്കും നന്ദി പറയുന്നതായി മാധ്യമപ്രവര്‍ത്തകൻ അൻസാറും അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios