ഏത് ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കും? എഫ്‌ഡി ഇടുന്നതിന് മുൻപ് കണക്കുകൂട്ടാം
സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ മാസം ഏറ്റവും കൂടുതല്‍ പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.
റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ നിരക്ക് കൂട്ടിയതോടെ 2022ന് ശേഷം മികച്ച റിട്ടേണാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപപദ്ധതിയായി വിലയിരുത്തപ്പെടുന്ന ഒന്നാണ് ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിരനിക്ഷേപം. പരമാവധി പലിശ നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ തമ്മില്‍ മല്‍സരമാണ്. ഇതിനിടയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒക്ടോബര്‍ മാസം ഏറ്റവും കൂടുതല്‍ പലിശ നിരക്ക് നല്‍കുന്ന ബാങ്കുകള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.
,
പൊതുമേഖലാ ബാങ്കുകളില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത്. 7.45 ശതമാനമാണ് ബാങ്ക് നല്‍കുന്ന പലിശ. 7.4 ശതമാനം പലിശയുമായി യൂണിയന്‍ ബാങ്ക് തൊട്ടുപുറകിലുണ്ട്. ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്ക് എന്നിവര്‍ 7.3 ശതമാനം പലിശ നല്‍കുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ എന്നിവയുടെ പലിശ 7.25 ശതമാനമാണ്. 7.15 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ നല്‍കുന്നത്.
സ്വകാര്യ ബാങ്കുകളില്‍ ബന്ധന്‍ ബാങ്ക് 8.05 ശതമാനം പലിശയും യെസ് ബാങ്ക് 8 ശതമാനം പലിശയും നല്‍കുന്നു. സിഎസ്ബി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 7.75 ശതമാനം പലിശയാണ് നല്‍കുന്നത്. ഫെഡറല്‍ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും കൊട്ടക്ക് മഹീന്ദ്ര ബാങ്കും 7.4 ശതമാനം വീതം പലിശ നല്‍കുന്നു
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ 8.25 ശതമാനം പലിശ നല്‍കി കേരളം ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മുന്‍പന്തിയിലുണ്ട്. ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് എന്നിവയും 8.25 ശതമാനം പലിശ നല്‍കുന്നുണ്ട്.