'ഓര്‍മ്മയില്ലേ ഷൂക്കുറെ, ഇല്ലാതായത് ഓര്‍ക്കുന്നില്ലേ' ; കോഴിക്കോട് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ

കോഴിക്കോട് മുചുകുന്നില്‍ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം വിളി. സംഭവത്തിന്‍റെ വീഡിയോയും പുറത്തുവന്നു.

DYFI workers with provocative slogans against MSF workers in kozhikode Muchukunnu during college union election

കോഴിക്കോട്: കോഴിക്കോട് മുചുകുന്നില്‍ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. മുചുകുന്ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളി. ഓര്‍മ്മയില്ലെ ഷൂക്കൂറെ, ഞങ്ങളെ നേരെ വന്നപ്പോള്‍.

ഇല്ലാതായത് ഓര്‍ക്കുന്നില്ലേ എന്ന് രീതിയിൽ കൊലവിളി മുദ്രാവാക്യമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ചത്. ഇന്നലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുചുകുന്നിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയായിരുന്നു  പൊലീസിന്‍റെ മുന്നില്‍ വെച്ച് ഡിവൈഎഫ്ഐക്കാരുടെ പ്രകോപനപരമായ മുദ്രാവാക്യം വിളി. സംഭവത്തിന്‍റെ വീഡിയോയും പുറത്തുവന്നു.

കയ്യും കാലും വെട്ടിയരിഞ്ഞ് പാണക്കാട്ടെ വീട്ടിലേക്ക് പാഴ്സൽ അയച്ചു കളയുമെന്ന കൊലവിളി മുദ്രാവാക്യവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഴക്കുന്നത് വീഡിയോയിലുണ്ട്. സംഘര്‍ഷത്തിൽ ഇന്നലെ എംഎസ്എഫ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രകോപന മുദ്രാവാക്യം വിളി.മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.


ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം; ദേവസ്വം ബോർഡിനെതിരെ ആചാര സംരക്ഷണ സമിതി, 'ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങും'

 

Latest Videos
Follow Us:
Download App:
  • android
  • ios