വൈകിയോടിയത് അനുഗ്രഹമായി; ട്രാക്കിലെ വലിയ വിള്ളല്‍ ലോക്കോ പൈലറ്റ് കണ്ടു; ഒഴിവായത് വന്‍ദുരന്തം

വൈകിയോടിയതിന് സാധാരണയായി സ്ഥിരം പഴി കേള്‍ക്കാറുള്ള റെയില്‍വേ ഈ സംഭവത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ നിരവധി പേരുടെ രക്ഷകനായി. പാളത്തിലുണ്ടായ വലിയ വിള്ളല്‍ ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടത് ട്രയിന്‍ വൈകിയോടിയത് നിമിത്തം. 

late running trains loco pilot saw huge gap in tracks narrow escape for thousands of passengers

ഫിറോസാബാദ്: ട്രാക്കിലുണ്ടായ 14 ഇഞ്ചോളം വരുന്ന വിള്ളല്‍ കണ്ടെത്തിയതോടെ ഒഴിവായത് വന്‍ദുരന്തം. ദില്ലിയില്‍ നിന്ന് ഹൗറ വരെ പോവുന്ന രാജധാനി എക്സ്പ്രസ്, ദില്ലി മാഗദ് എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ യാത്രക്കാരാണ് വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മാഗദ് എക്സ്പ്രസ് ലോക്കോ പൈലറ്റിന്‍റെ നിര്‍ണായക ഇടപെടലിനെതുടര്‍ന്നാണ് അപകടം ഒഴിവായത്. 

ദൂരെ നിന്ന് ദൃശ്യമാകുന്ന രീതിയിലുണ്ടായിരുന്ന പാളത്തിലെ വിള്ളല്‍ ലോക്കോ പൈലറ്റിന്‍റെ കണ്ണില്‍പെട്ടത് ചൊവ്വാഴ്ചയാണ്. എമര്‍ജന്‍സി ബ്രേക്ക് പിടിച്ച് മാഗദ് എക്പ്രസ് നിര്‍ത്തിയ ലോക്കോപൈലറ്റ് കണ്‍ട്രോള്‍ റൂമിലും വിവരമറിയിച്ചു. കാണ്‍പൂര്‍ സെക്ഷന്‍റെ ഭാഗമായ ഭാര്‍താന സ്റ്റേഷനോട് അടുത്താണ് പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തിയത്. വെളുപ്പിനെ ഇതുവഴി കടന്നുപോവേണ്ടിയിരുന്ന ട്രെയിന്‍ ഏതാനും മണിക്കൂര്‍ വൈകി വന്നതാണ് അത്ഭുതകരമായ രക്ഷപെടലിന് കാരണമെന്നാണ് ലോക്കോപൈലറ്റ് വ്യക്തമാക്കുന്നത്. 

ചെന്നൈ മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി; ട്രെയിൻ നിന്നത് ഇലക്ട്രിക് പോസ്റ്റും തകർത്ത്

കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചതോടെ ഇതുവഴി പോവേണ്ടിയിരുന്ന എല്ലാ ട്രെയിനുകളും വിവിധയിടങ്ങളില്‍ പിടിച്ചിടുകയായിരുന്നു.  മാഗദ് എക്സ്പ്രസ് ട്രെയിനിന് തൊട്ട് പിന്നാലെ ഈ പാളത്തിലൂടെ കടന്നു പോവേണ്ടിയിരുന്ന ദില്ലി ഹൗറ രാജധാനി എക്സ്പ്രസ് കാണ്‍പൂരില്‍ പിടിച്ചിടുകയായിരുന്നു. 

ഷൊർണൂരിൽ ചെന്നൈ മംഗലാപുരം ട്രെയിൻ പാളം തെറ്റി; തെന്നി മാറിയത് രണ്ട് ബോഗികൾ

രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് പാളത്തിലെ വിള്ളല്‍ താത്കാലികമായി അടക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് സാധിച്ചത്. ഇതിന് രണ്ട് മണിക്കൂര്‍ ശേഷമാണ് ഈ പാതയിലുള്ള ട്രെയിന്‍ ഗതാഗതം സാധാരണനിലയിലെത്തിയത്. ഈ പാളത്തിലൂടെ വേഗനിയന്ത്രണത്തോടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. 

ബീഹാറിൽ ട്രെയിൻ പാളം തെറ്റി; ആറ് മരണം; നിരവധി പേർക്ക് പരിക്ക്

ഈ വര്‍ഷം ഫെബ്രുവരിയില്‍ പാളത്തിലെ വിള്ളലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ദില്ലിയിലേക്കുള്ള ജോഗ്ബാനി അനന്ത്‍വിഹാര്‍ സീമാന്‍ചല്‍ എക്സ്പ്രസ് അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ മരിച്ചിരുന്നു. ലോകത്തിലെ നാലാമത്തെ വലിയ റെയില്‍വെ ശൃംഖലയാണ് ഇന്ത്യയിലേത്. 23 മില്യണ്‍ ആളുകളാണ് ട്രെയിന്‍ ഗതാഗതം ഉപയോഗിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ട്രാക്ക്മാന്‍മാരാണ് റെയില്‍വേയില്‍ സേവനം ചെയ്യുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios