യെദിയൂരപ്പക്കെതിരായ പോക്സോ കേസ്, വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

കേസിൽ സി ഐ ഡി കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു

Karnataka HC Extends Interim Order Restraining Police From Arresting Former CM BS Yediyurappa Accused In POCSO Case

ബെംഗളൂരു: മുൻ മുഖ്യമന്ത്രുി ബി എസ് യെദിയൂരപ്പക്കെതിരായ പോക്സോ കേസിൽ അറസ്റ്റ് തടഞ്ഞ ഉത്തരവ് കർണാടക ഹൈക്കോടതി നീട്ടി. കേസിൽ സി ഐ ഡി കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് തടയണമെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ഉള്ള യെദിയൂരപ്പയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു. കേസിൽ വിശദമായ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സി ഐ ഡിയോട് കോടതി നിർദേശിച്ചു. വിശദമായ എതിർ സത്യവാങ്മൂലം നൽകുന്നത് വരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

പാർട്ടിയിലെ ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി പി മാതൃകയിൽ സിപിഎം കൊല്ലാൻ നോക്കിയാൽ കോണ്‍ഗ്രസ് സംരക്ഷിക്കും: കെ സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios