പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് നിർത്തിവെക്കണം; അമിത് ഷായ്ക്ക് കത്ത് നൽകി ദില്ലി ബാർ കൗൺസിൽ

 നിയമങ്ങൾ ഭരണഘടന വിരുദ്ധമെന്ന് കത്തിൽ ബാർ കൗൺസിൽ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

implementation of new criminal laws should be suspended Delhi Bar Council sent a letter to Amit Shah

ദില്ലി: രാജ്യത്ത് നടപ്പിലാക്കുന്ന പുതിയ ക്രിമിനൽ നിയമങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ബാർ കൗൺസിലിന്റെ കത്ത്. ആവശ്യം ഉന്നയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. നിയമങ്ങൾ ഭരണഘടന വിരുദ്ധമെന്ന് കത്തിൽ ബാർ കൗൺസിൽ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രിം കോടതി വിധിക്കെതിരായ നിയമങ്ങൾ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തിലുണ്ട്. 

ഇന്ന് അർധരാത്രി മുതലാണ് രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നത്. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള  മൂന്നു നിയമങ്ങൾ  ചരിത്രമാകും. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിത, ( BNS), സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിത (BNSS) ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (BSA) യും നിലവിൽ വരും. 

ഇന്ന് അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കും. അതിനുമുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും. ഇതിനിടെ പുതിയ ക്രിമിനല്‍ നിയമം നടപ്പാക്കുന്നത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. മൂന്ന് നിയമങ്ങളും നടപ്പാക്കുന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്ന് മമത കത്തില്‍ പറയുന്നു. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios