പൊട്ടക്കിണറ്റിൽ വീണ പുള്ളിപ്പുലിയെ രക്ഷിച്ച് വനംവകുപ്പ്; 2 ദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടും
ഇത് കണ്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. എട്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ പുറത്തെത്തിച്ചത്.
ഹൈദരാബാദ്: ആന്ധ്രയിലെ പ്രകാശം ജില്ലയിൽ വെള്ളമില്ലാത്ത പൊട്ടക്കിണറ്റിൽ വീണ പുള്ളിപ്പുലിയെ വനംവകുപ്പ് രക്ഷിച്ചു. പ്രകാശം ജില്ലയിലെ ഗിഡ്ഡലൂരിലുള്ള ദേവനഗരം ഗ്രാമത്തിൽ ഇന്നലെ രാത്രി ആണ് സംഭവം. ഒമ്പതര അടി താഴ്ചയുള്ള പൊട്ടക്കിണറ്റിലാണ് പുള്ളിപ്പുലി വീണത്. ഇത് കണ്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. എട്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് പുള്ളിപ്പുലിയെ പുറത്തെത്തിച്ചത്. ഇടയ്ക്ക് പുള്ളിപ്പുലിക്ക് ഭക്ഷണവും വെള്ളവും വനംവകുപ്പ് ഉദ്യോഗസ്ഥർ കൊട്ട കെട്ടി താഴേക്കിറക്കി നൽകി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം പുള്ളിപ്പുലിയെ രണ്ട് ദിവസത്തിനകം കാട്ടിലേക്ക് തുറന്ന് വിടുമെന്ന് വനംവകുപ്പ് അറിയിച്ചു.