കൊവിഡ് വാക്സീന്‍ ബുക്കിംഗ് ഇനി വാട്സാപ് വഴിയും, വിശദാംശങ്ങളറിയാം
വാട്സ് ആപ്പ് വഴി വാക്സീൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി ആദ്യം Book Slot എന്ന് 9013151515 എന്ന നമ്പറിലേക്ക് ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത് അയക്കണം
ദില്ലി: കൊവിഡ് 19 വാക്സീന്‍ സ്ലോട്ട് ബുക്കിംഗ് ഇനി വാട്സാപ് വഴിയും നടത്താം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ രീതി ട്വിറ്ററിലൂടെ അറിയിച്ചത്. വാട്സ് ആപ്പ് വഴി വാക്സീൻ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനായി ആദ്യം Book Slot എന്ന് 9013151515 എന്ന നമ്പറിലേക്ക് ഇംഗ്ലീഷിൽ ടെപ്പ് ചെയ്ത് അയക്കണം അതിന് ശേഷം ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാൽ വാക്സീൻ കേന്ദ്രം, കുത്തിവെപ്പ് എടുക്കാവുന്ന സമയം എന്നീ വിശദാംശങ്ങൾ അറിയാൻ സാധിക്കും.
കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെ ഇത് ഒരുക്കിയിട്ടുള്ളത്. വാക്സീൻ സർട്ടിഫിക്കറ്റും ഈ രീതിയിൽ ഡൌൺലോഡ് ചെയ്തെടുക്കാൻ സൌകര്യമുണ്ട്. നിലവിൽ കൊവിൻ ആപ്പ്, വെബ്സൈറ്റ് വഴിയാണ് വാക്സീൻ ബുക്ക് ചെയ്യാനുള്ള സൌകര്യമുള്ളത്.
കൊവിഡ് പരിശോധന പ്രതിദിനം രണ്ട് ലക്ഷത്തിലേക്കെത്തിക്കും; കൂടുതൽ ഓക്സിജൻ കിടക്കകൾ ഒരുക്കും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona