Asianet News MalayalamAsianet News Malayalam

മാറ്റം ഇന്ന് അര്‍ധരാത്രിയോടെ, 164 വര്‍ഷം പഴക്കമുള്ള ഐപിസി-സിആര്‍പിസി ചരിത്രം, രാജ്യത്ത് പുതിയ ക്രിമിനൽ നിയമം

ഇന്ന് അർധരാത്രി പിന്നിടുമ്പോൾ ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവ് നിയമം എന്നിവ ചരിത്രമാകും 
 

Change By midnight tonight 164 year old history of IPC CRPC  new criminal law in india
Author
First Published Jun 30, 2024, 7:20 PM IST

ദില്ലി: ഞായറാഴ്ച അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരും. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ പി സി) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും. ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബിഎൻഎസ്) സി ആർ പി സി ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി എൻ എസ് എസ് ), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി എസ് എ ) നിലവിൽ വരും.

ഞായറാഴ്ച അർധരാത്രിക്ക് ശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥ പ്രകാരമായിരിക്കും. അതിന് മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമ പ്രകാരമായിരിക്കും നടപടി. ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിലെ നടപടിക്രമം എല്ലാം പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം തന്നെയായിരിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. 

അപാകം പരിഹരിച്ച് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി. വിജ്ഞാപനം അനുസരിച്ച് ഭാരതീയ ന്യായ സംഹിതയിലെ 106 ആം വകുപ്പിലെ രണ്ടാം ഉപവകുപ്പ് മരവിപ്പിച്ചു. ഹിറ്റ് ആൻഡ് റൺ കേസുകളുമായ ബന്ധപ്പെട്ട് ശിക്ഷാ നടപടികൾ വ്യക്തമാക്കുന്നതാണ് ഈ ഉപവകുപ്പ്. ഇതിനെതിരെ വലിയ പ്രതിഷേധം ട്രക്ക് ഡ്രൈവർമാരുടെ സംഘടനകളിൽ നിന്ന് ഉയർന്നിരുന്നു. ഇതിനി പിന്നാലെയാണ് ഇത് മരവിപ്പിച്ചത്.

ആര്‍ക്കുവേണ്ടിയാണീ നിയമങ്ങള്‍ ? ലൈംഗികതയ്ക്കും അഴിമതി വിരുദ്ധതയ്ക്കും കൂച്ച് വിലങ്ങ്; തെരുവിലിറങ്ങി ജനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios