4 ദിവസത്തെ പരോൾ, സത്യപ്രതിജ്ഞയ്ക്കായി അമൃത് പാൽ സിംഗ് ജയിലിൽ നിന്നും ദില്ലിയിലേക്ക്
നിബന്ധനകളോടെയുളള നാല് ദിവസത്തെ പരോളാണ് അമൃത്പാൽ സിംഗിന് അനുവദിച്ചത്.
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത് പാൽ സിംഗിനെ സത്യപ്രതിജ്ഞയ്ക്കായി ജയിലിൽ നിന്നും ദില്ലിയിലേക്ക് കൊണ്ടുവരുന്നു. അസമിലെ ദിബ്രുഗഡ് ജയിലിൽ നിന്നും രാവിലെ പ്രത്യേക വിമാനത്തിലാണ് കൊണ്ടുവരുന്നത്. ലോക്സഭാ സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ നടക്കുക. നിബന്ധനകളോടെയുളള നാല് ദിവസത്തെ പരോളാണ് അമൃത്പാൽ സിംഗിന് അനുവദിച്ചത്. പഞ്ചാബിലെ ഖദൂർ സാഹിബിൽനിന്നും വൻ ഭൂരിപക്ഷത്തിലാണ് അമൃത് പാൽ സിംഗ് വിജയിച്ചത്. ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ നിന്നും വിജയിച്ച ഷെയ്ഖ് അബ്ദുൾ റാഷിദിന്റെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. തീവ്രവാദ കേസിൽ തടവിൽ കഴിയുന്ന റാഷിദിന് രണ്ട് മണിക്കൂർ നേരമാണ് പരോൾ അനുവദിച്ചത്.