Asianet News MalayalamAsianet News Malayalam

മകളെ കാണാനില്ലെന്ന് പരാതി, റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 കാരിയെ കണ്ടെത്തി ക്രൈംബ്രാഞ്ച്, പിതാവ് അറസ്റ്റിൽ

ബുധനാഴ്ച രാവിലെയാണ് പിതാവ് മകളെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. ആരോ തട്ടിക്കൊണ്ട് പോയെന്ന സംശയമാണ് 46 കാരൻ പൊലീസുകാരോട് വിശദമാക്കിയത്

46 year old man who registered a missing person complaint after his 16-year-old daughter could not be found was arrested
Author
First Published Oct 3, 2024, 4:16 PM IST | Last Updated Oct 3, 2024, 4:16 PM IST

മുംബൈ: 16കാരിയായ മകളെ കാണാനില്ലെന്ന പരാതിയുമായി 46കാരനായ പിതാവ്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പീഡനക്കേസിൽ പിതാവ് അറസ്റ്റിൽ. ബുധനാഴ്ചയാണ് മുംബൈ പൊലീസ് 46കാരനെ അറസ്റ്റ് ചെയ്തത്. പിതാവിന്റെ പീഡനം സഹിക്കാനാവാതെ വീട് വിട്ട് പോയതാണെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. അഞ്ച് വർഷത്തോളമായി പിതാവ് തന്നെ പീഡിപ്പിക്കുന്നതായും ഇതിനാലാണ് വീട് വിട്ട് പോയതെന്നുമാണ് പൊലീസ് കണ്ടെത്തിയ പതിനാറുകാരി മൊഴി നൽകിയത്. 

പതിനാറുകാരിയുടെ മൊഴിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് 46കാരനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് പിതാവ് മകളെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയത്. ആരോ തട്ടിക്കൊണ്ട് പോയെന്ന സംശയമാണ് 46 കാരൻ പൊലീസുകാരോട് വിശദമാക്കിയത്. ക്രൈം ബ്രാഞ്ച് സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. റെയിൽ വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പൊലീസ് പെൺകുട്ടിയ കണ്ടെത്തിയത്. 

പെൺകുട്ടിയോട് വിവരം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പൊലീസ് അറിയുന്നത്. രാവിലെ പിതാവ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സുഹൃത്തിന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടതാണെന്നും ഇവിടെ നിന്ന് താനെയിലുള്ള ഒരു പരിചയക്കാരന്റെ അടുത്തേക്ക് പോകാനാണ് റെയിൽവേ സ്റ്റേഷനിലെത്തിയതെന്നാണ് പെൺകുട്ടിയുടെ മൊഴി. എന്നാൽ വിവരമറിഞ്ഞ താനെയിലെ പരിചയക്കാരൻ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നാൽ പ്രശ്നങ്ങളുണ്ടാവുമെന്ന് ഭയന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ 16കാരി സ്റ്റേഷനിൽ തുടരുകയായിരുന്നു. ഭാര്യയ്ക്കും 21കാരനായ മകനും ഒപ്പമായിരുന്നു 46കാരൻ താമസിച്ചിരുന്നത്. വീട്ടുജോലിക്കാരിയായ ഭാര്യയും സ്വകാര്യ കമ്പനി ജീവക്കാരനായ മകനും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനമെന്നാണ് പരാതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios