വീണ്ടും ട്വിസ്റ്റ്, സച്ചിൻ ബേബിക്കും പടിക്കലിനും ടീമായി; അ‍‍ർജ്ജുൻ ടെൻഡുല്‍ക്കറെയും സർഫറാസിനെയും ആർക്കും വേണ്ട

കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈ ഇന്ത്യൻസില്‍ കളിച്ച അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറിലും മുംബൈ ഇന്ത്യൻസ് ഉള്‍പ്പെടെ ആരും താല്‍പര്യം കാട്ടാതിരുന്നതും ആരാധകരെ അമ്പരപ്പിച്ചു.

Sachin Baby to SRH, Devdutt Padikkal to RCB, No takers for Arjun Tendulkar and Sarfaraz Khan

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ ആവശ്യക്കാരില്ലാതെ ഇന്ത്യൻ താരം സര്‍ഫറാസ് ഖാനും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ഡെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ ലേലത്തില്‍ ആരും ടീമിലെടുത്തില്ല. ഇന്ത്യൻ താരം സര്‍ഫറാസ് ഖാനും ലേലത്തില്‍ ആവശ്യക്കാരുണ്ടായിരുന്നില്ല. 2023ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായായിരുന്നു സര്‍ഫറാസ് അവസാനം ഐപിഎല്ലില്‍ കളിച്ചത്.

അതേസമയം, കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈ ഇന്ത്യൻസില്‍ കളിച്ച അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറിലും മുംബൈ ഇന്ത്യൻസ് ഉള്‍പ്പെടെ ആരും താല്‍പര്യം കാട്ടാതിരുന്നതും ആരാധകരെ അമ്പരപ്പിച്ചു. അതേസമയം മലയാളി താരം സച്ചിന്‍ ബേബിയെ 30 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചപ്പോള്‍ ആദ്യ ഘട്ടത്തില്‍ ആരും ടീമിലെടുക്കാതിരുന്ന മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലിനെ അടിസ്ഥാന വിലയായ രണ്ട് കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമില്‍ തിരികെയെത്തിച്ചു.

13കാരനെ ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടിപതിയാക്കി രാജസ്ഥാന്‍ റോയൽസ്; വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ പയ്യൻ

ഇന്ത്യൻ താരം അജിങ്ക്യാ രഹാനെയാണ് അവസാന നിമിഷ ലേലത്തില്‍ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് രഹാനെയെ 1.50 കോടിക്ക് രഹാനെയെ ടീമിലെത്തിച്ചത്. ആദ്യ ഘട്ടത്തില്‍ ആരും പരിഗണിക്കാതിരുന്ന പേസര്‍ ഉമ്രാന്‍ മാലിക്കിനെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപക്ക് കൊല്‍ക്കത്ത ടീമിലെടുത്തു. ഇംഗ്ലണ്ട് താരം മൊയിൻ അലിയെയും അടിസ്ഥാന വിലയായ രണ്ട് കോടിക്ക് അവസാന റൗണ്ട് ലേലത്തില്‍ കൊല്‍ക്ക ടീമിലെത്തിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി മിന്നിയ തനുഷ് കൊടിയനും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിനാി കളിക്കുന്ന മറ്റൊരു മലയാളി താര സന്ദീപ് വാര്യരെയും ലേത്തില്‍ ആരും ടീമിലെടുത്തില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios