ഭരണഘടനയുടെ ആമുഖം പാർലമെന്‍റിന് ഭേദഗതി ചെയ്യാം, സോഷ്യലിസ്റ്റ്,സെക്യുലര്‍ ഉൾപ്പെടുത്തല്‍ ശരിവച്ച് സുപ്രീംകോടതി

1976ലെ 42ാം ഭേദഗതി പ്രകാരം 'സോഷ്യലിസ്റ്റ്', 'സെക്യുലര്‍' എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത്  നല്‍കിയ ഹര്‍ജികളാണ് തള്ളിയത്

supreme court uphold constitution amendment

ദില്ലി: ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആമുഖം ഭേദഗതി ചെയ്യാന്‍ പാർലമെൻ്റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  1976ലെ 42–ാം ഭേദഗതി പ്രകാരം 'സോഷ്യലിസ്റ്റ്', 'സെക്യുലര്‍' എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. 

ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കെ എന്തിനാണ് ഇപ്പോൾ പ്രശ്നം ഉന്നയിക്കുന്നതെന്ന് ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം കൊണ്ട് ക്ഷേമരാഷ്ട്രം എന്നാണ് അർത്ഥമാക്കുന്നത്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് എസ്.ആർ.ബൊമ്മൈ കേസിൽ വിധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. 

സുബ്രഹ്മണ്യം സ്വാമിയുടെ ഹർജിയെ എതിർത്ത് മുൻ എംപിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ഹർജി സമർപ്പിച്ചിരുന്നു.

'ജുഡീഷ്യറിയുടെ പണി നിങ്ങളെടുക്കേണ്ട'; ഭരണഘടന ഓർമിപ്പിച്ച് സുപ്രീം കോടതി, ബുൾഡോസർ കേസിലെ പ്രധാന നിരീക്ഷണങ്ങൾ

അലിഗഡ് സർവകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് വഴിയൊരുങ്ങുന്നു, മാര്‍ഗ രേഖ പുറത്തിറക്കി സുപ്രീംകോടതി

 

Latest Videos
Follow Us:
Download App:
  • android
  • ios